✨ എൻ്റെ മനസ്സിലെ യേശുനാഥൻ✨
രചന : കൃഷ്ണമോഹൻ കെ പി ✍ കന്യകാമേരി തൻ പുത്രനായികാലിത്തൊഴുത്തിൽ പിറന്നവൻ നീകരുണാമയനായ കർത്താവേകദനക്കടലിൽക്കുളിച്ചവനേ…. വെള്ളിനക്ഷത്രങ്ങൾ വീഥികാട്ടീവെള്ളരിപ്രാവുകൾ പാറി വന്നൂവെണ്മതുളുമ്പും മനസ്സുമായിവേദനയ്ക്കാശ്വാസം നീയുമേകീ അന്ധനു കാഴ്ചയായ് മാറിയോനേകുഷ്ഠരോഗത്തെയകറ്റിയോനേമഗ്ദലനയിൽ മറിയത്തിനെകല്ലേറിൽ നിന്നും തുണച്ചവനേ ഗാഗുൽത്താമലയിൽ മരക്കുരിശിൽപീഡനമേറ്റു പിടഞ്ഞവനേഗീതങ്ങൾ പാടാം നിനക്കു വേണ്ടിപാപികൾ…
🌹 കരോൾ ഗാനം 🌹
രചന : ബേബി മാത്യു അടിമാലി✍ ധനുമാസരാവിൽ അന്നുബത്‌ലഹേമിൽകാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ പാരിന്നുടയവൻ പിറവികൊണ്ടുവചനം മനുഷ്യനായ് പിറവികൊണ്ടു ഉണ്ണിപിറന്നു ഉണ്ണിയേശു പിറന്നുഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു താരാഗണങ്ങളും പുഞ്ചിരിച്ചുഭൂമിയും കോരിത്തരിച്ചനിന്നു മന്നവർ കാഴ്ചകൾ കൊണ്ടുവന്നുകുഞ്ഞിളംപാതങ്ങൾതൊഴുതുനിന്നു ഇടയബാലന്മാരാഹ്ലാത്താൽദൈവമഹത്വം പാടിവന്നുഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ലോകത്തിൻ…
തിരുപ്പിറവിക്കൊരു
സ്നേഹഗീതം
രചന : രഘുനാഥൻ കണ്ടോത്ത് ✍ യുഗപ്രവാഹങ്ങളിലേതോ-ദശാസന്ധ്യകളി-ലത്യപൂർവ്വമായ് സംഭവിപ്പൂവിസ്മയപ്രതിഭാസങ്ങളായ്തിരുപ്പിറവികൾ ! പാപഗ്രസ്ഥമായ് കദനക്കടൽച്ചുഴികളിലുലയും,നരവംശജലപേടകങ്ങളെ,കരയേറ്റിരക്ഷിപ്പാൻസ്വർഗ്ഗീയനിയോഗവുമായവരെത്തും,തിരുപ്പിറവികൾ ! തെളിനീർത്തടാകത്താഴ്ചയിൽചെളിമെത്തകളിൽ മുളപൊട്ടിവളർന്നു ശയനാസനസ്ഥരാകുംഹരിതദലവൃത്തങ്ങൾക്കിടയിൽവിലോലമലകളാട്ടും തൊട്ടിലിൽവിരിഞ്ഞുല്ലസിക്കുംസൂര്യപ്രിയദകമലങ്ങൾ പോൽവിശപ്പിൻ ശുഷ്ക്കവിളനിലങ്ങളിൽവളർന്നുവികാസംകൊള്ളുമവർവിശ്വരക്ഷകർ,തിരുപ്പിറവികൾ! ആടുമേയ്ച്ചഷ്ഠികഷ്ഠിയായ്ക്കഴിഞ്ഞവർക്കിടയിൽപുൽക്കൂട്ടിലാരോമൽപൊന്നുണ്ണിയായല്ലോതിരുപ്പിറവികൊണ്ടവൻഉണ്ണിയേശുവായ് ദൈവപുത്രൻ! അധർമ്മികളധികാരം കവർന്നആസുരമൊരാകാശച്ചുവട്ടിൽഅവനെച്ചൂടിച്ചവർ മുൾക്കിരീടംകുരിശെടുപ്പിച്ച്,മുതുകിൽചാട്ടവാർ പുളയിച്ച്കയറ്റീഗാഗുൽത്തതൻ നിറുകയോളം. കുരിശേറ്റിയാണിയടിച്ചാ-ഹൃദ്രക്തം വാർന്നൊഴുകുമ്പോഴുംനരാധമരോട് പൊറുക്കുവാനല്ലോയുഗപ്രഭാവനവൻ നൊന്തുപ്രാർത്ഥിച്ചതീശ്വരാ!ഉയിർത്തവൻ ശവകുടീരം ചിതറവേമായാത്ത…
ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,
രചന : വത്സലാജിനിൽ ✍ ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,ശരിക്കുംഎവിടെ നിന്നാണ്…..?അറിയില്ല!!!എങ്കിലും,,ഭാവിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയഅന്ന് മുതൽഅവൾ സ്വപ്നം കണ്ടത്മുഴുവനുംഒരു സാധാരണ വീട്ടമ്മയുടെ റോൾ മാത്രമായിരുന്നു!!.അതോടെ,,ചുറ്റുമുള്ള വീട്ടമ്മമാരെയെല്ലാംഒരുതരം ആരാധനയോടെശ്രദ്ധിച്ചു കൊണ്ടിരുന്നു.പുലർച്ചെ എണീക്കുന്നത് ഒഴിച്ചാൽ!ബാലികയായ അവൾക്കന്ന്,അതേറെഹൃദ്യവും,രസകരവും, ആസ്വാദ്യകരവുമായിതോന്നിയിരുന്നു.കണ്ണൻ ചിരട്ടയിൽ,കഞ്ഞീം കറിയും കളിക്കുന്ന മാതിരി,,പറഞ്ഞതിനകംഎല്ലാം റെഡിയാക്കി, വച്ചു…
🙏🏼രക്ഷകൻ🙏🏼
രചന : കത്രീന വിജിമോൾ ✍ മണ്ണിൽ വസന്തം പൊഴിക്കാൻഎന്റെ പാപങ്ങളെല്ലാം തുടയ്ക്കാൻഭൂജാതനായിന്നുരാവിൽമേരിതൻ പൊൻമകനായി ഹാലേലുയ്യാ…..ഹാലേലുയ്യാ….ഹാലേലൂയ ഹാലേലൂയ തൂമഞ്ഞുടയാട ചുറ്റികൂരിരുട്ടും വഴികാട്ടിപുൽക്കൂട് പൂമെത്തയായി കാലികൾസാക്ഷികളായിഹല്ലേലുയ….. (3) സ്വർലോകനാഥന്റെ പുത്രനായിട്ടുംലോകം ജയിക്കുന്ന രാജനായിട്ടുംതാഴ്മയിലും അതി താഴെ ആയീടാൻകാലിത്തൊഴുത്തിൽ പിറന്നു വന്നു…….ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ….
“പൊരിവെയിൽ” ഒരു ആസ്വാദനം
അവലോകനം : കുട്ടി മണ്ണാർക്കാട് ✍ ഏഴു വർഷങ്ങൾക്കുശേഷമാണ് ഒരു ഫാറൂഖിയൻ സിനിമ വരുന്നത്.രണ്ടായിരത്തിപ്പതിനഞ്ചിലാണ് ഫാറൂഖ് അബ്ദുറഹിമാന്റെ “കളിയച്ഛൻ വന്നത്.മലയാളത്തനിമ ജീവിതത്തിലും കവിതകളിലും ചാലിച്ചു ചേർത്ത മലയാളത്തിന്റെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മസ്പർശിയായ “കളിയച്ഛൻ”കവിതക്ക് അഭ്രാവിഷ്ക്കാരം നൽകുകയും,നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത…
ക്രിസ്മസ് ആശംസകൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ ഇരുളാർന്ന വിണ്ണിലെതെളിവാർന്ന താരകംകരുണാമയൻ തന്റെവരവിന്റെ ജാതകം നിരയായി നിറയുന്നസ്നേഹവാത്സല്യമേദുരയെ ഹരിക്കുന്നസൗമ്യനിമ്മാനുവേൽ സ്വരമാണ്,നന്മതൻനിറവാണ് നീയെന്നുംവരമാണ്,പുൽക്കൂട്ടി-ലുയിരിട്ട പുണ്യമേ… അരിയെയും സാന്ത്വന-ത്തെന്നലായ് തഴുകുന്നഅറിവേ നമിക്കുന്നുഅലിവിന്റെ പുഷ്പമേ… മറിയം വളർത്തിയഉണ്മതൻ തിങ്കളേഹൃദയം നിറയ്ക്കുന്നപുഞ്ചിരിച്ചന്തമേ… രക്തവും മാംസവുംസത്യത്തിനേകിയരാജാധിരാജനേസ്വർണ്ണ നക്ഷത്രമേ… നിസ്വന്റെയാശ്രയംനീതന്നെ…
സുഗതകുമാരിറ്റീച്ചര്‍ക്ക് പ്രണാമം!
രചന : കുറുങ്ങാട്ടു വിജയൻ ✍ കവിതയ്ക്കു ഭാഗ്യം ചമച്ചുള്ള മാതേസുഖദം പകര്‍ന്നുള്ള സൗഭാഗ്യദാതേസുഗതേ, നമിക്കുന്നു നിന്‍ ഭാഗ്യജന്മംസുരലോകഭാഗ്യം ഭവിക്കട്ടെ നിത്യം! മലയാളനാടിന്റെ കാവ്യപ്രപഞ്ചംമലയാളഭാഷയ്ക്കു കാവ്യപ്രമാണംമലയാളമണ്ണിന്‍റെ പുണ്യപ്രഭാവുംമലയാളമാതേ! സുഗതേ! പ്രണാമം! കവിതയ്ക്കു സൗന്ദര്യഭാവം പകര്‍ന്നുംപ്രകൃതിക്കു സൗഭാഗ്യരൂപം വിധിച്ചുംസുഗതാഖ്യയോടേ വിരാജിച്ച മാതേസുഗതേ! കുമാരീ!…
ബഫർ സോൺ വിഷയത്തിൽ ഇടതു -വലതു മുന്നണികൾ കർഷകരെ വഞ്ചിക്കുകയാണ് ; കാലങ്ങളായി.
അവലോകനം : : ശ്രീധര ഉണ്ണി ✍ കയ്യേറ്റക്കാർക്കും മാഫിയകൾക്കും അനധികൃത തടിമില്ലുകൾക്കും മറയായി നിൽക്കാൻ മാത്രമേ കുടിയേറ്റ കർഷക ജനതയെ അവർക്ക് ആവശ്യമുള്ളു .കർഷക ജനത ഇതു തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം . സംരക്ഷിത പ്രദേശങ്ങളുടെയും അതിനു ചുറ്റുമുള്ള ബഫര്‍…
അവളൊരു ദേവത
രചന : കലാ രാജൻ ✍ തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെജരകളാൽ മൂടി പുതച്ചിരിക്കെ ,പറയുകയാണു ഞാനീരാത്രിഗന്ധിയോ –ടവളെന്റെ ദേവതയായിരുന്നു . അരുതേ തപിച്ചിരുന്നീടുവാനെന്നു നീഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെപ്രിയതേ വരികില്ലയെങ്കിലും ഹാ… നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,ഒരു താരകമായി…
