‘രാമേശ്വരം വണ്ടി”
രാജശേഖരൻ ഇരമ്പിപ്പായുന്നു തീവണ്ടിഇടനെഞ്ചിലലറിക്കൂകിക്കുതിപ്പൂ.ഇരുഹൃദയധമനികൾ നീളുമു-രുക്കിൻ ദൃഢപാളങ്ങൾ പോലെ.സർവ്വതും വിറപ്പിച്ചതിശീഘ്രമോടുമു-ന്മാദിക്കൊരേയൊരു ലക്ഷ്യം.സർവ്വതും തട്ടിത്തെറിച്ചോടുന്നുമസ്തകം പൊട്ടിപ്പായും മത്തേഭം പോൽ. ചിന്തകൾ കുത്തി നിറച്ചു പിഞ്ഞിയചാക്കിൽ ചരക്കു നിറഞ്ഞ മുറി.നിറം കെട്ട മുറികളിൽനിലതെറ്റിവീണുതുളുമ്പിയ കോലങ്ങൾ. യാത്രികർ, തീർത്ഥാടകർചെറുവാതായനങ്ങളിൽവാതിൽപ്പടികളിൽ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും, ഹാ കഷ്ടം! ആശകൾ,ആശങ്കകൾനിരാശകൾ, പ്രതിഷേധങ്ങൾമോക്ഷമോഹങ്ങൾ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും,…
പ്രവാസത്തിന്റെ ചൂടും ചൂരും🔘
ഖുതുബ് ബത്തേരി* ചുട്ടുപൊള്ളുന്നജീവിതപങ്കപാടുകളെകുറിച്ചറിയാൻചുട്ടുപൊള്ളുന്നമണലാരണ്യത്തിലേക്ക്എടുത്തെറിയപ്പെടണം.! വിജനമാംഇടങ്ങളിൽമുളപൊട്ടിയുയർന്നകള്ളിമുൾച്ചെടികളെപോലെപറിച്ചെറിയാൻപറ്റാത്തവിധംപ്രാരാബ്ദങ്ങളുടെചുമടുകൾഓരോ പ്രവാസിയുടെയുംമുതുകിൽദൃശ്യമാവും.! അഴിക്കുന്തോറുംമുറുകുന്നകയറുകൾകണക്കെപതിറ്റാണ്ടുകൾതള്ളിനീക്കുന്നവർഇടയ്ക്ക്പെയ്തൊഴിയുന്നത്ഉറ്റവരെനിറഞ്ഞുകാണുമ്പോഴാണ്. ഉറ്റവരുടെസ്വപ്നങ്ങൾക്കുവേണ്ടിയുള്ളജീവിതപരിത്യാഗങ്ങൾക്കിടിയിൽസ്വയംജീവിക്കാൻമറന്നുപോകുന്നവർആവർത്തിക്കുന്നകള്ളംസുഖമാണ്എന്നവാക്കായിരിക്കും.! ഒടുവിൽ പ്രവാസംകടപ്പാടുകൾക്ക്വേണ്ടിയുള്ളകടലുകടന്നുള്ളനേടിയെടുക്കലുംത്യാഗവുംനഷ്‍ടപ്പെടലുകളുംനിറഞ്ഞതാണ്.💢
ഗ്രൂപ്പ് ഫോട്ടോ
രചന : അശോക് കുമാർ.കെ. ഞാനില്ലാത്തൊരുഗ്രൂപ്പ് ഫോട്ടോയിൽനോക്കിയിരിക്കുകയായിരുന്നുഞാൻ …. മുൻ നിരയിൽഗുരുനാഥന്മാർ .രണ്ടും മൂന്നും നിരകളിൽഎന്റെ സഹപാഠികൾ . രണ്ടാം നിരയിൽആദ്യം നിൽക്കുന്നവൻഅർജ്ജുനൻ.ഇന്നവനൊരുകർഷകൻ. പഠിച്ച നാൾചരിത്രത്തിനുനൂറു മാർക്കും വാങ്ങിയവൻ. ഇന്ന്,അവൻനെൽ പ്പോളകളിൽവിളയിപ്പിക്കുംനെന്മണികളുടെവില കെഞ്ചി നടക്കുന്നവൻ… രണ്ടാമത് നിൽക്കുന്നത്കൃഷ്ണകുമാർ.അർജ്ജുനനോട്സമരമത് ധർമ്മമെന്ന്ഉപദേശിച്ചവൻ. ഇന്നവൻ,പെട്രോൾക്കമ്പനിയുടെവില വർദ്ധനചെയർമാൻ….…
കേരളപ്പിറവി
മാമലനാടേ മലയാളനാടേമനനം ചെയ്യാൻ കഥകൾ നിരവധി പണ്ട് പഴശ്ശിയിൽ പെറ്റൊരു വീരൻ അഭിമാനത്തിൻ പ്പെരുമയിൽ മുങ്ങി വെള്ളക്കാരെ കടലു കടത്താൻജീവത്യാഗം ചെയ്തോരു മഹിമയിൽ വീരൻമാരാം പോരാളികൾ പലരുംനാടിന് വേണ്ടി പോരാടി മുന്നേറി പലരും പലവിധ ഗാഥകൾ പാടിത്തന്നുപാടിയപാട്ടിൽ പല പലകിളികൾ ചിലച്ചു…
കവിത
രാജു കാഞ്ഞിരങ്ങാട്* രാവിലെഅടുക്കളയിൽനനക്കല്ലിൽ പുറമ്പണിയിൽഓഫീസിൽസ്റ്റപ്പിൽ തൂങ്ങിനിൽ –ക്കേണ്ടിവരുന്ന ബസ്സിൽ വൈകുന്നേരവേവലാതികളിൽപാതിരാകട്ടിലിൽ അല്ലെങ്കിൽ,കണക്കിൽപെടാത്തനേരത്തു വേണംകവിത എഴുതാൻ എന്നിട്ട്ഒന്നും ചെയ്തില്ലെന്നമട്ടിൽനിത്യ ജോലിയിൽഏർപ്പെടുക കവിത എഴുതുകയേചെയ്യരുത്എഴുന്നുനിൽക്കണംകവിത
ഒന്നിൻ വെളിച്ചത്തിൽ
സുദർശൻ കാർത്തികപ്പറമ്പിൽ* ഒന്നിൻ വെളിച്ചത്തിൽ നിന്നല്ലി,ജീവന്റെ-യൗന്നത്യമെന്തെന്നറിയുന്നു നാംസ്വയം!ഈ വിശ്വവീണാനിനാദമായങ്കുരി-ച്ചേവമുൾക്കാമ്പിൽ ജ്വലിക്കുന്നൊരുണ്മയെ;ദിവ്യാനുഭൂതിയായ് മാറ്റുമ്പൊഴല്ലയോ,നവ്യാനുരാഗങ്ങൾ നമ്മിലുയിർത്തിടൂ!ആത്മാവുമാത്മാവുമൊന്നുചേർന്നധ്യാത്മ-ചിന്താശതങ്ങളായുദ്ഗമിക്കുമ്പൊഴേ,കാവ്യാനുരക്തമായ് വാഴ് വൊരമേയമാംനിർവാണഭാവസ്ഫുലിംഗമാർന്നേറിടൂമാംസപിണ്ഡങ്ങളാൽ ജീവനെ ബന്ധിച്ചൊ-രജ്‌ഞാത ശക്തിയെത്തൊട്ടറിഞ്ഞീടുവാൻ,കർമ്മകാണ്ഡങ്ങളൊന്നൊന്നായ് രചിച്ചു നാംനിർമ്മമ ചിത്തരായ് മാറുകനാരതംകേവലാനന്ദത്തിനപ്പുറം ജീവിത-ഭാവരസോൻമൃദുവീചികളായ് ചിരംപാവന സ്നേഹസൗഗന്ധികപ്പൂങ്കിനാ-ക്കാവ്യശരങ്ങളായ്ത്തീർന്നീടുകെങ്കിലേ;ജന്മം തളിർത്തുപൊന്തീടൂ,വിലോലമാംധർമ്മസൗഗന്ധികപ്പൂക്കൾ വിരിഞ്ഞിടൂസൃഷ്ടിതന്നാർദ്ര സങ്കല്പങ്ങളോരോന്നു-സൃഷ്ടിച്ചെടുക്കാൻ മുതിരുകയാണുഞാൻപൂർണ്ണമാവില്ലെന്നിരിക്കിലുമാദ്യന്ത-മപ്പാദപങ്കജമൊന്നേമമാശ്രയംഉല്ലസൽ പ്രേമസ്മിതം തൂകിയുള്ളിലുൽ-ഫുല്ലസൗന്ദര്യമേ,നീയെത്തുകെപ്പൊഴുംഎല്ലാമൊരേ,ശക്തിതൻ പ്രഭാവങ്ങളെ-ന്നല്ലോനിനയ്ക്കേണ്ടു,നമ്മളീയൂഴിയിൽവാക്കുകൾ കൊണ്ടൊന്നുമാവില്ലനന്തമാംത്വൽകൃപാവൈഭവമൊട്ടു…
തീർത്ഥയാത്ര
മോഹൻദാസ് എവർഷൈൻ* നാട്ടിൽ പോകുവാനുള്ള ടിക്കറ്റും, പാസ്പ്പോർട്ടും കൈയിൽ കിട്ടിയപ്പോൾ, മുകുന്ദന് സത്യത്തിൽ വാക്കുകൾ കൊണ്ട് വരച്ചിടനാകാത്ത സന്തോഷം തോന്നി.അറബിയാണെങ്കിലും അബ്ദുൽറഹ് മാൻ, മുകുന്ദന്റെ മുഖത്തെ സന്തോഷം ആസ്വദിക്കുകയാണ്.അയാൾ തന്റെ കസേരയ്ക്ക് പിന്നിലുള്ള ബോക്സിൽ നിന്നും ഒരു പായ്ക്കറ്റ് ഈന്തപ്പഴം എടുത്ത്…
കാളിയമ്മ
രാജശേഖരൻ ഗോപാലകൃഷ്ണൻ* ‘ബിന്ദു’വെങ്കിലും ശക്തിദുർഗ്ഗ നീയേസിന്ധുസംസ്കാരപിൻമുറക്കാരി നീആത്മശക്തി തൻ മൂർത്തിഭദ്ര നീയേഅണുശക്തിയൊത്ത സംഹാരരുദ്രേ.കരിവീട്ടിപോലഴകാർന്നവൾ തൻകാർക്കണ്ണിൽ കണ്ണകിയണിഞ്ഞൊരഗ്നി.വാർത്തിങ്കൾ പോലെ പൂപ്പുഞ്ചിരി ചൂടിപോർക്കുന്തമുനയാൽ നോട്ടമെയ്യുവോൾ!വിശക്കുവോർക്കന്നമായ് മാറുന്നവൾവിയർക്കുവോർക്കിളനീർക്കുളിരാകും.അന്ധവിശ്വാസ നാഗഫണത്തിന്മേ-ലാനന്ദമാടും ദളിതപാദം നീ!ഉഴവുചാൽ തന്ന ഭൂമിപുത്രി പോൽഉണർവുള്ള സ്ഥിതമാനസിയവൾ.ദളിതജീവിതയിരുളിൽ വന്നനിറവെളിച്ചം, മേഘഗർജ്ജനം നീ.ഇരുമുടിക്കെട്ടിലീശ്വരനേകിപരിദേവനമൊന്നുമാത്രമന്നു,“പരിചോടുപോറ്റണമങ്ങയ്യനേആർത്തവനാരിയഭിശപ്തയല്ല!”ക്രുദ്ധമതമൃഗമൊഴിക്കെല്ലാംചുട്ടമറുമൊഴി നീ ഭദ്രകാളി !ദളിതഗോത്രദേവികേ…
ഏ അയ്യപ്പനെ പറ്റി എന്റെ അമ്മ പറയാറുള്ള കഥ
ഠ ഹരിശങ്കരനശോകൻ* പണ്ടാണ്, ഞാനൊരു കുഞ്ഞായിരുന്ന കാലം.അന്നൊരു ഞായറാഴ്ചയാണെന്ന് അമ്മയ്ക്കുറപ്പാണ്,കാരണം ദൂരദർശനിൽ നാല് മണി പടം കാണാൻ അയൽക്കാരൊക്കെ കൂടിയിരുന്നു.ആ ടീവിയാണെങ്കിൽ കൊമ്പുള്ള വമ്പൻ ഒനീഡയുടേതായിരുന്നു.അങ്ങനെയവർ പടം കണ്ട് രസിച്ചിരിക്കവെ ഏ അയ്യപ്പൻ വന്നു.അമ്മ, മലയാളം എം ഏ കഴിഞ്ഞ് സരസ്വതിയമ്മയുടെ…
കാൽ പെരുക്കങ്ങൾ
ശിവൻ തലപ്പുലത്ത്* അശാന്തമായ കാൽ പെരുക്കങ്ങളോടെഇരുണ്ട ഇടവഴിയിലൂടെതേഞ്ഞരഞ്ഞു നീങ്ങുന്നവരണ്ട കാൽ പാദങ്ങൾ ഇപ്പോഴും കാവൽ പുരകൾഅശ്രദ്ധ മൗനത്തിന്റെഈരടികൾക്ക് കാതോർത്ത് പതിയുറക്കത്തിൽഞെട്ടി യെഴുന്നേറ്റ്പിൻ വിളിയെകാക്കുന്നുണ്ട്.
