*മാറ്റൊലി*

ശ്രീലകം വിജയവർമ്മ=* അറിയില്ലയാർക്കുമിന്നറിവായിപ്പറയുവാൻ,ദുരവസ്ഥയെന്നങ്ങൊഴിഞ്ഞുപോകും ?!നിറയുന്നു ദുഃഖമിന്നെല്ലാത്തലങ്ങളും,മറുവാക്കിലാശ്വാസമില്ലതെല്ലും..! എവിടുന്നോവന്നൊരീ മാരകരോഗത്തി-ന്നടിമയായെത്രയോ ജീവിതങ്ങൾ !ഇവിടെങ്ങുമഴലിൻ്റെ വിതപാകി ഭീകരം,വിരഹത്തിലാഴ്ത്തിത്തളർത്തിടുന്നൂ.. പറയാനുമെഴുതാനും വാക്കുകൾ തേടുമ്പോൾ,വിറയാർന്നിടുന്നുള്ളം നൊമ്പരത്താൽ..നീറുന്ന ചിന്തയിലറിയാത്ത ഭാഷയിൽ,കൂറുന്നു തൂലികത്തുമ്പു പോലും ! കണ്ടുചിരിച്ചു നടന്നവരാരെല്ലാംകാണാമറയത്തു പോയ്മറഞ്ഞൂ ?!കാണാമെന്നോതിത്തൻ കൈവീശിയെങ്കിലും,കാലത്തിൻ യവനികയ്ക്കുള്ളിലായീ !! ചെറുതല്ല, ചൊല്ലുവാനാവാതെയീലോകം,കുറുകുന്നു യാതനയ്ക്കൊപ്പമായീ..ചിരകാലമോഹങ്ങളെല്ലാം…

സ്ത്രീ +ധനം

സുബി വാസു* ഓരോ വാർത്തകളും മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടാണ് പത്രത്താളുകളിൽ നിറയുന്നത്. സ്ത്രീകൾ എത്രയൊക്കെ പുരോഗമനവും പെൺ വാദങ്ങൾ നടന്നാലും പെണ്ണ് എന്നും പെണ്ണാണ് ഓരോ സംഭവങ്ങളും അതാണ് വിളിച്ചുപറയുന്നത്. അവൾ കരയാൻ വിധിക്കപ്പെട്ടവർ അല്ലെങ്കിൽ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന തോന്നലിലാണ്…

അപരിചിതരല്ല നാം…!

ഉണ്ണി കെ ടി . ✍️ പരസ്പരം കണ്ണുകള്‍കൊരുക്കാതിരിക്കാന്‍ പാടുപെടുന്നനോട്ടങ്ങളും, മിഴിവാതിലിലൂടെരക്ഷപ്പെട്ട് വിളംബരസാധ്യത-കളാരായുന്ന നേരും…! എന്നെ അറിയുമോ എന്നാരായുന്നനിഴലിന്‍റെ മുഖത്തുപോലുംഅറപ്പുളവാക്കുന്ന ഔപചാരീകത ! നഷ്ടപ്പെട്ട കാലത്തിന്‍റെഒടുങ്ങാത്ത ഓര്‍മ്മകള്‍നെടുവീര്‍പ്പായി ശൂന്യതയില്‍സ്വത്വബോധങ്ങളെ താലോലിക്കുന്നു…! എന്നിലേക്ക് നീ നടന്നവഴികള്‍നഷ്ടസ്മൃതികള്‍ക്കൊപ്പം മാഞ്ഞുപോയിരിക്കുന്നു….! ഞാനോ…..? നിന്നില്‍നിന്നും മടങ്ങാനുള്ളവഴികള്‍മറന്ന്‍ ഒരുയാത്രയുടെപരിസമാപ്തി…

പ്രിയപ്പെട്ട പെൺമക്കളോട് ഒരുവാക്ക്.

ജോളി ഷാജി… ✍️ മക്കളെ നിങ്ങൾ ആദ്യം വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുക..മാതാപിതാക്കൾ അവർക്കു ആകും വിധം പഠിക്കാൻ നിങ്ങൾക്ക് അവസരം ഒരുക്കിത്തരുമ്പോൾ നിങ്ങൾ അത് വേണ്ടവിധം ഉപയോഹിക്കുക… നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ ഉന്നത പഠനത്തിന് അയക്കാൻ കഴിവില്ല എങ്കിൽ നിങ്ങൾ നിങ്ങളുടെ…

തുലിക ചലിക്കുമ്പോൾ.

രാജ് രാജ്* മനസിനെ മഥിക്കുന്നകാഴ്ചകളെയുംഉള്ളുപൊള്ളിക്കുന്നഅനുഭവങ്ങളെയുംവായിച്ചറിയുന്നസത്യങ്ങളെയുംഓർമ്മളിൽ വിടരുകയും കൊഴിയുകയുംചെയ്യുന്നചിന്തകളെയും…മനസ്സിന്റെ ഉലയിൽഉരുക്കിയുരുക്കിചിന്തകൾ കൊണ്ട്പതംവരുത്തിഅക്ഷരചിമിഴുകളിൽ ചേരും പടിചേർത്ത് വച്ചുജ്വലിക്കുന്ന വാക്കുകളാക്കിപരിവർത്തിപ്പിച്ചുഭാവനയുടെ കടുത്തചായക്കൂട്ടുകളില്ലാതെപ്രമേയത്തിന്റെപരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തിആശയത്തിൽ നിന്നും വ്യതിചലിക്കാതെഅനുവാചകന്റെഹൃദയങ്ങളിലേക്ക്അനുഭൂതിയായുംനൊമ്പരമായുംതീവ്ര വികാര വിക്ഷോഭങ്ങളിലേക്ക്നയിക്കുന്നഭാഷയുടെ ശക്തമായ പരികല്പനകൾ കൊണ്ട് ചന്തവുംചമത്ക്കാരവുംഅനുയോജ്യമായഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അന്യൂനമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുക്കിനിർത്തിരൂപവും ഭാവവും നൽകി….അനുയോജ്യമായതലവാചകങ്ങൾ…

ടീച്ചറമ്മ.

കവിത : ഷാജു. കെ. കടമേരി* ബസ്സിറങ്ങികോളേജിലേക്കുള്ളനടത്തത്തിനിടെമോനേയെന്നൊരു വിളിപിന്നിലൂടെ ഓടിക്കിതച്ചെത്തി.ഫുട്പാത്തിൽ അങ്ങിങ്ങായ്ചിതറിവീണ മഴത്തുള്ളികളിൽമേഘക്കാറ് കീറിമുറിച്ച്വെയിൽനാളങ്ങൾചിത്രം വരയ്ക്കാൻതുടങ്ങിയിരുന്നു.മാസ്ക്ക് ധരിച്ച മുഖത്തെതിളങ്ങുന്ന കണ്ണുകൾഎന്റെയടുത്തേക്ക്നടന്നടുത്തു.വറുതിയുടെ ചുണ്ടിൽകവിത പൂത്തിറങ്ങുന്നവെയിൽഞരമ്പുകളിൽകണ്ണീരടർന്ന പഠനകാലത്തിന്റെകനൽവഴികളിൽ കൈകാലിട്ടടിച്ചനിഴൽചിത്രങ്ങളിലേക്കിറങ്ങികൈപിടിച്ചുയർത്തിആകാശത്തോളം സ്നേഹംഅളന്നുതന്ന എന്റെ ടീച്ചറമ്മ.വിശേഷങ്ങൾക്ക് ചിറക് മുളച്ചുഞങ്ങൾക്കിടയിൽ വാക്കുകൾകെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീർവാർത്തു.“പഠിപ്പിക്ക്യാണ് “ന്നെന്റെമറുപടിയിൽ ടീച്ചറുടെ കണ്ണുകളിൽആയിരം സൂര്യനാമ്പുകൾഓളം…

കവികൾ നാല് തരമായാണ് കാണപ്പെടുന്നത്.

ഹാരിസ് ഖാൻ * ഒന്ന് തുള്ളൽ അല്ല തള്ളൽ കവികൾ, മുൻകാലങ്ങളിൽ കവിതകളൊന്നും എഴുതീട്ടുണ്ടാവില്ല, പക്ഷെ കവികളുമായാണ് സഹവാസം. കടമ്മനിട്ട, ചുള്ളിക്കാട് ഇവരുടെ നാലുവരികൾ സ്വായത്തമാക്കിക്കാണും, അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഞാൻ നിങ്ങളിൽ അൽപം മുകളിലാണെന്ന ഒരു സെറ്റപ്പ് പണിഞ്ഞ്…

അച്ഛനെ പുണരുന്നവർ.

കവിത : ടി.എം. നവാസ് വളഞ്ചേരി * ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻഏറെ ശ്രമിച്ചു ഞാനാ മഹാനെചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ലചന്തമാലെഴുതിടാനാമഹാനെ .ഒട്ടേറെ വാക്കത് കടമായെടുത്തിട്ടുംവർണ്ണിക്കാൻ വാക്കു തികഞ്ഞതില്ലകടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെഅറിയാനതേറെ പേർ വൈകി പോലും .അന്തിക്ക് ഉമ്മറത്തെത്തുമാ…

പുല്ല് 🌿

സിജി സജീവ് 🐦 പുൽച്ചെടിത്തലപ്പതാ പുഞ്ചിരിപൊഴിക്കുന്നുപൂഴിയിൽ പറ്റിച്ചേർന്നു പുളകംകൊണ്ടീടുന്നുഇളംകാറ്റെതിരേറ്റു താളത്തിൽചാഞ്ചാടുന്നുഇളം വെയിലിലിതാ തലയുയർത്തീടുന്നുപച്ചനിറമാർന്നൊരു പുടവചമയ്ക്കുന്നുഭൂമി മാതാവിന്നത് ഭംഗിയായിഅണിയുന്നുചെറു ജീവജാലങ്ങൾക്കാവാസയോഗ്യമായിചെറു പുൽച്ചെടിയിതാ ചെറുവീടൊരുക്കുന്നുസസ്യഭുക്കുകളാകും പക്ഷിമൃഗാധികൾക്കുംഭക്ഷണമായിമാറുന്നു പാവമാംഇവരെന്നുംമണ്ണിൻ ഫലങ്ങളെ മണ്ണിലായ്സംരക്ഷിച്ച്വിളകൾ സമൃദ്ധമായൊരുക്കുന്നതുംഇവർപുല്ലുകളില്ലെന്നായാൽ മണ്ണിടംവിണ്ടു കീറുംജല നീരുകൾ വറ്റി പാർത്തലംവെണ്ണീറാകുംവന്മരക്കൂട്ടങ്ങൾക്ക് താഴത്തായ്പറ്റിച്ചേർന്ന്അഹമൊട്ടുമില്ലാതെ നിൽക്കുന്നു പുൽനാമ്പുകൾവന്മരച്ചില്ലകളെ കൊടുങ്കാറ്റെടുത്താലുംകുഞ്ഞനാം…

യക്ഷിയും മാപ്ലയും.

പണിക്കർ രാജേഷ്* സന്ധ്യ മയങ്ങിയ സമയത്ത് അധികം തിരക്കില്ലാത്ത നാട്ടുകവലയുടെ ഓരം ചേർന്ന് അടുത്തുള്ള ചാരായക്കടയിലേക്ക് വർക്കി മാപ്ല വെച്ചടിച്ചു. തലയിൽ തോർത്ത്‌ മൂടിയാണ് നടപ്പ്. ഊറ്റു ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനാണ് കടമുതലാളി. തോടിന്റെ തീരത്തുള്ള ഓലഷെഡിലാണ് കച്ചവടം. വഴിയിലൂടെ ഭൂമീദേവിക്ക്…