വർണ്ണങ്ങൾ നിറയുന്ന മനസ്.
രചന : ആൻറണി പീലിപ്പോസ് ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു. പക്ഷേനമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….ഒറ്റയടിപ്പാത….നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട്…
