വീഡിയോ കോൾ.
രചന : ഷബ്ന ഷംസു ✍ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..അതിലേക്കാണ് വിളിക്കാറ്..ഉപ്പ കിടക്കുന്ന റൂമില്‍ കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്..അതിൻ്റെ…
