ഗന്ധർവ്വൻ ….. Rinku Mary Femin
അണ്ണാ മൂന്ന് പഴംപൊരിയും രണ്ടു ഗുണ്ടും ,ഈ അഞ്ചു കടിയും എനിക്ക് തന്നെയുള്ളതാണെന്ന ഭാവത്തിൽ അഭിമാനത്തോടെ ഞാൻ അത് പറഞ്ഞിട്ട് ചുറ്റുന്നുമുള്ളവരെ ഒന്ന് നോക്കി, മാധവണ്ണന്റെയും കൗസല്യ ആന്റിടെയും ഉന്തുവണ്ടി കടയിലാ അമ്മയും ഞാനുമൊക്കെ പഴംപൊരി വാങ്ങാൻ വരുന്നേ ,പാവങ്ങൾ ആണെന്നെ…