“കഥയില്ലാത്തവരും, കഥ പറയുന്നവരും.
രചന : ജോസഫ് മഞ്ഞപ്ര.✍️ *-കാലം 1975പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.സഹിക്കാനാകാതെ…