ശുഭയാത്ര
രചന : ഹുസൈൻ പാണ്ടിക്കാട് ✍ ആൾത്തിരക്കില്ലാത്ത ഗ്രാമവീഥിയിൽ അവര് രണ്ടാളുമൊരുമിച്ചു നടക്കുകയാണ്.റഹ്‌നയും, നസീബും.അവൾക്കായവൻ കരുതിവച്ച കടലക്കപ്പൊതിയുടെ ചുരുൾനിവർത്തി.കളിയും കാര്യവും,സങ്കടവും തമാശയും ഇടകലർന്ന വികാരത്തോടെ ചെമ്മൺപാതയിലൂടെയുള്ള നടത്തത്തിനിടയിൽ അവളിൽ നിന്നും അത്രനേരമില്ലാത്ത വേറിട്ടൊരു സംസാരം.“എനിക്ക് പുരക്കാര് കല്യാണം ആലോചിക്കുന്നു.ചെറുവായൂര് നിന്നും ഒരുകൂട്ടർ…
