ഹൃദയ മർമ്മരങ്ങൾ ……… Shyla Nelson
പൊയ്മുഖങ്ങൾ കണ്ടെൻ മനവും മടുത്തു..തേടും സ്നേഹമുഖമെങ്ങും കണ്ടില്ലിതുവരെ.അറിയാതടുത്താൽ മുതലെടുപ്പിനെത്തുമവതാരങ്ങൾ. കയ്യിലുള്ളതുനാഗമാണിക്യമെങ്കിലും,മണ്ടിയോടിടുന്നു കാക്കപ്പൊന്നിനായി . അമ്മ, സോദരി, മകളെന്നില്ലപെണ്ണെന്നാൽ വെറും കാമംതീർക്കുമുപകരണം മാത്രം പെണ്ണിന്നർത്ഥമറിയാതെ തൻമാനം തെരുവിലിഴക്കും സ്ത്രീജന്മങ്ങളും. പൊയ്പ്പോയ ദിനങ്ങൾ മടങ്ങിയെത്തില്ലാ..ഉള്ള സമയമോ സാർത്ഥകമാക്കാം … അനാദിയായ് മനം മാറാതെചരാചരങ്ങൾക്കുയിരേകുമർക്കനുംപ്രകൃതിയാമമ്മയും അതുമാത്രമല്ലോ…നിതാന്ത…