വേർപാട്
രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടങ്ങളേറെയകന്നു പോയവർ….വനവാസകാലത്തിന്നറുതിയെന്നോണം-ഒത്തുചേർന്നുയീ ധന്യഭൂമികയിൽ……ഓർമ്മതൻ ബാല്യകാലകഥകൾ ചൊല്ലാൻ! സാന്ത്വനസല്ലാപരഥത്തിൽ നമ്മളെല്ലാം-സാരഥിയായ് സന്തോഷ നിർഭരമായ്….!സ്നേഹാർദ്രനിമിഷങ്ങൾ പങ്കുവയ്ക്കേ…..സ്മരണകളിന്ന് പൊടിതട്ടിയകറ്റുന്നു! സുഖദു:ഖസമ്മിശ്രമാമൊരീ യാത്രയിൽ-സങ്കല്പിക്കാനുതകാത്തൊരിതളടർന്നു!ഘടികാരസൂചിയിൽ കണ്ണുനീർ തുള്ളിയും-അടക്കാനാവാത്ത സങ്കടക്കടലായ് ഹൃത്ത്; ഹേമന്തമെങ്ങോ പോയ് മറഞ്ഞൂ….മമ ഹൃദയത്തിലുമെൻ പ്രിയരിലും-ചിരിതൂകി നിന്നൊരാ നിമിഷങ്ങൾ!അരികിലെന്നുമോരോർമ്മയായീ!
