ഗുരു
രചന : ശ്രീനിവാസൻ വിതുര✍ മനുഷ്യൻ മനുഷ്യന്റെയന്തകനായനാൾമാനവരാശിയിരുളിലലഞ്ഞതുംസംസ്കാരശൂന്യരായുള്ളവരേറെപാരിനെ വിഷലിപ്തമാക്കിയന്ന്മതമാണ് വലുതെന്നഹങ്കരിച്ചോർമാനുഷമൂല്യം മറന്നനാളിൽമാനവനായിട്ടവതരിച്ചൊരു ഗുരുധാത്രിയെ ശോഭിതമാക്കിടാനുംജാതിവ്യവസ്ഥയെ തച്ചുടച്ചുപാമരനൊപ്പം നടന്നനാളുംഒരുജാതി ഒരുമതമെന്നുചൊല്ലിഒരു ദൈവമെന്നതും മന്ത്രമാക്കിമനുഷ്യനെന്നുള്ളതാണെന്റെ മതംമാറ്റുവിൻ നിങ്ങടെ മാനസ്സവുംഗുരുവിൻ വചനമതേറ്റിയവർനാളിലായ് നാടിനെ തൊട്ടുണർത്തി.
