ബാച്ച് മീറ്റിംഗ്
രചന : രാജേഷ് കോടനാട് ✍ നാൽപതു കഴിഞ്ഞവരുടെറീയൂണിയനിൽ നിന്നാണ്അടുക്കളയിൽഎന്നോ കളഞ്ഞു പോയഒരു പുഞ്ചിരിഅവർക്ക് വീണുകിട്ടിയത്.അന്ന് നഷ്ടപ്പെട്ട അധരാഭരണംതിരിച്ചു കിട്ടിയപ്പോൾഅതിലെ മുത്തുകൾഅന്നത്തേതിനേക്കാൾശോഭിക്കുന്നുണ്ടായിരുന്നു.പതിറ്റാണ്ടുകൾക്കിപ്പുറംകടുംമഞ്ഞ നിറത്തിലുള്ളപിയോണികൾഅന്നു തന്നെയാണ്പൂത്തുലഞ്ഞത്.ഗ്രൂപ്പുകയറിൽ തളച്ചിട്ടനാൽപതുകളെവസന്തത്തിൻ്റെ വെയിലാൽഫ്ലാഷ് അടിക്കുമ്പോൾചാടിയ വയറുകളിൽഒരു ഹാഫ് സാരിഓടിക്കേറുംചിലരിൽ,ചുരുക്കം ചില ചുരിദാറുകളും.ആണുങ്ങൾക്കാണെങ്കിൽമരുഭൂമിയായ ശിരസ്സിൽപരുവ തളിർക്കും.അടിവയറ്റിൽഒരു കമ്പിത്തീവണ്ടിയുടെ ഇരമ്പൽഉയർന്നുപൊങ്ങി…
