Category: അറിയിപ്പുകൾ

” ചില ജീവിതങ്ങൾകൂട്ടി വായിക്കുമ്പോൾ “

രചന : ഷാജു. കെ. കടമേരി ✍️ എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽ കൊടുങ്കാറ്റുംപേമാരിയും ചിതറിവീണ് രണ്ടറ്റങ്ങളിലേക്ക്പുറം തള്ളപ്പെട്ട് കുതറിവീഴുന്നത്.ജീവിതം വീണ്ടും കൂട്ടിവായിക്കുമ്പോൾഒരു വീട്ടിലെ രണ്ട് മുറികൾക്കിടയിൽഒരു കടൽ പ്രക്ഷുബ്ധമാവുന്നത്.രണ്ട് ഗ്രഹങ്ങളിലെന്ന പോലെഅന്യമാവുന്നത്. ഒരേ അടുക്കളയിൽരണ്ട് അടുപ്പുകൾ പിറക്കുന്നത്.രണ്ട്…

കുതിച്ചു പായുo കാലം.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ കുതിച്ചു പായും കാലം കണ്ട്തരിച്ചു നിന്ന നേരം,എവിടേയ്ക്കാണി തിടുക്കമെന്ന്നോക്കി നിന്നു ഞാനുംകണ്ടാൽ മിണ്ടാറില്ല ബന്ധo ഇല്ലാതായിചിരിക്കാൻ മറന്നൊരു കാലംതിരക്കിട്ടോടണുമക്കൾ.കൗമാരക്കാർ ലഹരി കഴിച്ച്മത്തുപിടിച്ചു നടക്കുംകാലംപ്രണയിനിയാളെ കിട്ടാതായാൽപെട്രൊളൊഴിച്ച് കത്തിച്ചീടും.ലഹരികൾ മൂത്തു നടക്കുന്നേരംപെറ്റമ്മയേതെന്നറിയാതായിഎന്തൊരു കാലം എന്തൊരു പോക്ക്എവിടേയ്ക്കാണി മത്സര…

ദൈവം അനാഥനാണ്

രചന : ശാന്തി സുന്ദർ ✍️ തെരുവിലെ ആൽമരച്ചോട്ടിലിരുന്നൊരുദൈവമെന്നെ നോക്കിതെരുവു തെണ്ടിയായ ദൈവമേ…നിന്നെ സൃഷ്ടിച്ചതാരാണ്?തലയിലേക്ക് പതിച്ചുകൊണ്ട്ആൽമരത്തിലെ വിത്ത് പറഞ്ഞുഅയാൾ ഒളിവിലാണ്!രാത്രി സ്വപ്നത്തിന്റെകൊടുംതണുപ്പിലൂടെപുരാതന ഭൂപടത്തിലെകാടുവഴികളിലൂടെ ഞാൻ സഞ്ചരിച്ചു.നഗ്നരായ ആദിമ മനുഷ്യരോട് ചോദിച്ചുവിശപ്പു മാത്രമായിരുന്നു അവരുടെ ഭാഷഅവരെന്നെ കണ്ടതായി ഭാവിച്ചതേയില്ല!ജീവിയ്ക്കാനായിലിപി കൊത്തിയെടുക്കുന്നതിരക്കിലാണവർതാഴ്വാരങ്ങൾ മുറിച്ചു കടന്നുഞാൻ…

ഓം നിശബ്ദരാത്രി…..

രചന : എഡിറ്റോറിയൽ ✍️ ഇന്നലെവസ്ത്രം ധരിക്കുമ്പോൾനിങ്ങളുടെ ഷർട്ടിൻ്റെ ബട്ടണിംഗ്ഞാൻ ചിന്തിക്കാതെ ചോദിച്ചുഎങ്ങനെ, എന്ത് അനുസരിച്ച്ക്രിസ്തുമസ് രാവിൽ…ഇപ്പോഴും ആത്മാവിൽഅത് ആടുന്നത് ഞാൻ കാണുന്നുനരച്ച മുടിയിഴകൾപലതവണ കുലുങ്ങുന്നുനിങ്ങളുടെ തലയുടെഇഴയുന്ന സമയത്ത്നിങ്ങളുടെ രണ്ട് കക്ഷങ്ങളുംമന്ദഗതിയിലുള്ള വംശനാശവുംതിളങ്ങുന്ന നീല കണ്ണുകൾഞങ്ങൾ പരസ്പരം നോക്കിനിശബ്ദനായിഅതേസമയം കൈകൾകൊതിയോടെ സംസാരിച്ചുവരാനിരിക്കുന്ന…

പീഡിതൻ

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ വിലപിച്ചിടാനോ നിൻ്റെ ജീവിതംഒരു വിളിപ്പാടകലെ നിനക്കായ്വിശ്വമൊരുക്കിയ കളം കാണൂപൊരുതുവാൻ ത്രാണിയുണ്ടു നിന്നിൽചുറ്റുമുള്ളവർക്കോലക്ഷ്യമാണ് മുഖ്യംകർമ്മമൊരു കളിത്തട്ടു മാത്രംകാലത്തിനൊത്തു നീയുമെന്തേകോലം മാറ്റീടുവാൻ തുനിയുവതില്ലപാരിനു നീയും അവകാശിപട്ടിണി നിൻപടച്ചട്ടയല്ലനിശ്ശബ്ദത നിൻ്റെ സംഗീതവുമല്ലഅറിഞ്ഞു നീ അന്ധനാകരുതേനീണ്ടപാതകൾനിനക്കുമുന്നിലായ്ഓടുക തളർന്നിടാത്ത മനസ്സുമായ്ഒരുനാൾ എത്തിടുംസ്ഥാനമതിൽശങ്കിച്ചതെല്ലാംഅസ്ഥാനത്തെന്നറിയും.

കണ്ടുമുട്ടിയവർ നമ്മൾ.

രചന : നിജീഷ് മണിയൂർ✍️ ഒരു പരകായപ്രവേശനത്തിനിടയിൽകണ്ടുമുട്ടിയവർ നമ്മൾ.കുഴിമാടങ്ങളിൽ നിന്നുംശവനാറി പൂക്കളെകിനാക്കണ്ടവർ നമ്മൾ.നിറയെ ചുവന്ന ഇതളുകളുള്ളനിന്റെ ഓരോ മുടിനാരുകളിലുംനീ ചൂടിയതത്രെയുംനക്ഷത്രങ്ങളെയായിരുന്നു.ഹൃദയം കരിങ്കലാണെന്ന്പറയുമ്പൊഴൊക്കെയുംശില്പത്തിന്റെസാധ്യതകളെ കുറിച്ച്ഏറെ സംസാരിച്ചവർനമ്മൾ.ജീവിച്ചിരിക്കുന്നവർകവർന്നെടുത്തതത്രയുംനിന്റെയുംഎന്റെയുംസ്വപ്നങ്ങളാണെന്ന്പറഞ്ഞ്ഏറെ വാചാലായവർനമ്മൾഈ കുഴിമാടത്തിന്ഒരു ജനലഴിയെങ്കിലുംഉണ്ടായിരുന്നെങ്കിൽനക്ഷത്രങ്ങളെനോക്കികണ്ണിറുക്കാമായിരുന്നു.പകലന്തിയോളംഉറങ്ങാതെകഥകൾ പറഞ്ഞുണരാമായിരുന്നു.പുനർജനി തേടുന്നരണ്ട് ആത്മാക്കളായ്നക്ഷത്രങ്ങളെപകലന്തിയോളംതിരയാമായിരുന്നു.

‘ജീവിത പാഠം’

രചന : ഷാജി പേടികുളം ✍️ മനുഷ്യർ സ്വപ്നങ്ങൾനെയ്തു കൂടുണ്ടാക്കിഅതിൽ മോഹങ്ങളുടെതൂവലുകൾ വിരിച്ച്പ്രതീക്ഷകളിൽമതിമറന്നിരിക്കേ…കാലം കണ്ണീർ മഴ തൂവിതെല്ലു പരിഹാസക്കാറ്റു വീശി കടന്നുപോകുന്നു.അനുഭവപ്പെരുമഴയിലുംവേനൽ ചൂടിലുംപഠിച്ച പാഠങ്ങൾനിഷ്ഫലമാകുന്നനിസഹായാവസ്ഥയിൽഒരു പെരുമഴക്കാലമായ്മനസ് പെയ്തൊഴിയുമ്പോൾകിഴക്കൊരു ചെന്താമരവിടരും പോലെചില മനസുകൾ തെളിയുന്നു.ചിലരുടെ കണ്ണീർ മൊട്ടുകൾചിലരുടെ ചിരിപ്പൂക്കളായി വിടരുന്നുകാലമാകുന്ന പുസ്തകത്തിൽജീവിത പാഠം…

ജാതകദോഷം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ പാദമാപത്മക്കുളത്തിൽ ശുദ്ധിയാക്കിപരക്കും പുലരിയിൽ പെണ്ണവൾപരിശുദ്ധയായ് പടിയേറിവന്നുപരാശക്തിയെവണങ്ങി പുഷ്പമർപ്പിച്ചിടുന്നു പാപജാതകദോഷമകലണംപാവമാമവൾക്കൊരു ജീവിതമാകണംപാരിലിദോഷങ്ങളെന്തിനേകിപതറിതളർന്നുനിൻമുന്നിലായെത്തി പലരുംവന്നിടുമാതിരുമുമ്പിലവളിൻ മനമറിഞ്ഞുപതിനാലുലോകങ്ങൾക്കുമുടയൻ നീപരിഹാരമേകിതുണച്ചിടും നിശ്ചയംപതിരല്ലതുകതിരായ് തെളിഞ്ഞിടും സത്യം പാപജാതകദോഷമേറുമൊരുവൻപടികടന്നെത്തീടുമവൾക്കായ്പലതുംപറഞ്ഞുചിരിക്കുവോർക്കെല്ലാംപലകൂട്ടുകറിസദ്യനിരത്തിമംഗല്യമൊരുക്കാം.

❤️മഞ്ഞണിഞ്ഞമുല്ലവള്ളികൾ ❤️

രചന : അനിത മനോജ്‌ ✍️ മുറ്റത്തെമുളം ചില്ലയിൽ പടർന്നൊരുമുല്ലവള്ളിതന്നിഴയടുപ്പത്തിൽമുളംചില്ലതൻ ദലമർമ്മരമോടെസുഗന്ധം പരത്തും തൂമഞ്ഞു തുള്ളികൾപുലർകാലമഞ്ഞിൻ പുതപ്പണിഞ്ഞുരാവിൻ സീൽക്കാരത്തിനൊപ്പംസിരകളെ മത്തുപിടിപ്പിച്ചുണർത്തുംഉന്മാദ ഗന്ധം നിറയ്ക്കും കുടമുല്ല പൂവുകൾനിലവിൽ പൂത്തിറങ്ങും നക്ഷത്രങ്ങൾ പോൽവെള്ളപ്പുതച്ച മുല്ലവള്ളികൾസന്ധ്യയുടെ യാമങ്ങളിൽ മിഴികൂപ്പി നിൽക്കുംനിശയുടെ കാമനകളെ പുൽകുംഅഴകിൻ പവിഴമണികൾ..വെണ്ണിലാവിൻ ഗന്ധർവ…

എനിക്കൊന്നിരിക്കണം.

രചന : പുഷ്പ ബേബി തോമസ്✍️ എനിക്കൊന്നിരിക്കണം;മറ്റാരും ശല്യപ്പെടുത്താതെ,തനിയെ ,എല്ലാം മറന്ന്,ശാന്തമായി,ഏകാഗ്രമായി,വിരോധങ്ങളെ കാറ്റിൽ പറഞ്ഞി,മനസ്സിനെ പൂമ്പാറ്റപോലെ പാറിച്ച് ,വിശാലമായി,എനിക്കൊന്നിരിക്കണം.ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞസ്വപ്നങ്ങളെ തേടിപ്പിടിച്ച്,എന്നുള്ളിലെആനന്ദം അറിഞ്ഞ്,ചിറകാൽ മീനുകൾജലം കീറി മുറിക്കുന്നതുപോലെ,മാനത്ത് കിളികൾവഴിയൊരുക്കുന്നതു പോലെഎനിക്കും പോകണം;അനന്തതയിലേക്ക് …..🥀🥀🥀🥀🥀🥀🥀