സന്ദേശകാവ്യം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?
