പാഠം =ഒന്ന്
രചന : പട്ടം ശ്രീദേവിനായർ✍ ഇനിഎന്തുവേണമെന്നന്തരംഗമേ ,ചൊല്ലുകില്ലേനീയും ?പാതിരാവിലുംപാറിനിന്ന് നീ,എന്നുയിർതാങ്ങുമീഉൾക്കടൽ താണ്ടിനിന്നു !പതിവുപോലിന്നുംഞാൻ ഇരുൾ മേഘ-താഴ് വര,നോക്കിനിന്നു ..അതിൽ ഉൾത്തടത്തിലൊരുമുൾക്കിരീടമെന്റെശിരസ്സു താഴ്ത്തി നിർത്തീ .!.അതിലുൾക്കരുത്തെന്റെ,മനസ്സിലെന്നുമായ്…..സടകുടഞ്ഞെഴുന്നേറ്റു വന്നു .!“കാലചക്ര മെത്ര മനോഹരം….അതിലനുഭവങ്ങളെത്ര വിചിത്രവും!”എങ്കിലും എന്നുണ്മയിൽ ……എന്നുള്ളിലെ പ്പെൺകരുത്തിന്റെ“ശിരസ്സ് ഉയർത്തിനിർത്തി ഞാൻമൗനമായ് ….!”
