മേൽക്കൂര ചുമക്കുന്ന പല്ലി…!!
രചന : സുമ ബാലാമണി✍ താനാണ്മേൽക്കൂര ചുമക്കുന്നതെന്നമിഥ്യാ ധാരണയിലായിരുന്നി-ക്കാലമത്രയും,..പല്ലിയെപ്പോലെ..!!ആരും ഉണർത്താതുണർന്നുപഠിക്കാൻ മക്കൾക്കുംഷേവ് ചെയ്യാൻ സ്വയംബ്ലേയ്ഡ് എടുക്കാൻ കെട്ട്യോനുംഞാനഞ്ചു ദിവസംകിടപ്പാകണമായിരുന്നു.ഹോട്ടൽ ഭക്ഷണംമോശമെന്നുപറഞ്ഞെന്നെനിരാശപ്പെടുത്തിയിട്ടുള്ളഎന്റെ ആരോഗ്യത്തിന്റെകാവൽക്കാരൻ…,ഞാനടുക്കളയിൽക്കിടന്നുപുകഞ്ഞുണ്ടാക്കുന്നഭക്ഷണത്തേക്കാൾആർത്തിയോടെകഴിക്കുന്നു മക്കളോടൊപ്പം..!!ഞാൻ വേണ്ടെന്നുവച്ചയാത്രകൾ,നഷ്ടപ്പെടുത്തിയസന്തോഷങ്ങൾ,എനിക്കെടുക്കാതെവിളമ്പിയത്….എല്ലാമെന്നെനോക്കികൊഞ്ഞനം കുത്തുന്നുഈ കിട്ടിയഅഞ്ചുദിവസംകുറച്ചു നേരത്തെയായിരുന്നെങ്കിൽ…..!!!