Category: അറിയിപ്പുകൾ

ശകുനം.

രചന : വിനോദ് വി.ദേവ്. കവിതയുടെ വഴിയിലെപ്പോഴുംഒരു കരിമ്പൂച്ച കുറുകെച്ചാടുന്നു.പേന അടച്ചുവച്ചുയാത്ര മതിയാക്കിഞാൻ തിരികെപ്പോരുന്നു.മനസ്സിനുള്ളിൽ കവിതഉപ്പിട്ടുണക്കിയ മീൻപോലെപഴക്കംവെച്ചു പൊടിഞ്ഞുതുടങ്ങുന്നു.കാക്ക കൊത്താത്ത കവിത.,പൂച്ച മാന്താത്ത കവിത.,എലി കരളാത്ത കവിത.,പാറ്റ നക്കാത്ത കവിത.,ഇങ്ങനെയൊക്കെ കിനാവുകണ്ട്പേനയ്ക്കുള്ളിൽത്തന്നെഞാൻ കവിതയെ പൂട്ടിയിടുന്നു.വെളിയിലിറങ്ങല്ലേ …!പരുന്തു റാഞ്ചിക്കളയും…! എന്നിങ്ങനെതള്ളക്കോഴി കുഞ്ഞുകോഴികളോടെന്നപോലെഅനുസരണശാസ്ത്രം പഠിപ്പിക്കുന്നു.തെരുവിൽകണ്ട…

ഭൂരോദനം.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ചുംബിക്കണം നമ്മളൂഴിയെ നിത്യവുംവന്ദിക്കണം സ്വന്തം അമ്മയെപ്പോലെയുംസകലജീവജാലത്തിനുമമ്മയാംസകലജീവജാലപരിപാലക. അനന്തമാം ആകാശഗോളത്തിൽ സ്വന്തംമക്കളെ നൊന്തൂ പ്രസവിച്ചൊരമ്മയെ,അണ്ഡകടാഹത്തിനാരാധ്യയാംമംബഹന്ത! പതിക്കുന്നു ദു:ഖ തമോഗർത്തം. കല്പകം പോലുള്ളൊരമ്മയെ കൊല്ലുന്നുഅല്പമാംമറിവിന്നഹങ്കാരവമ്പാൽ!മക്കളിൽ ബൗദ്ധികജ്ഞാനിയാം മാനവ –നമ്മയ്ക്കനാദരം ചെയ്യുന്നഹന്തയാൽ! ഭൂമിയാം അമ്മയെ ചേതനയറ്റൊരുഭൗമഗ്രഹപ്പാഴ് പിണ്ഡമെന്നു കരുതിദുരാഗ്രഹശാലിയാം മർത്ത്യക്കരം…

മിഴിവാതിൽ മിഴിതുറന്നു

എഡിറ്റോറിയൽ 2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് ! സ്‌നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്‌മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു.…

ചിലഉപേക്ഷിക്കലിൽ.

രചന : ശിവ സദാ ശിവശൈലം കളയാൻ എന്തെളുപ്പംഏതും എന്തും !പക്ഷേസൂക്ഷിക്കാനുംപരിപാലിക്കാനുമാണ് പ്രയാസം!ഉപേക്ഷിക്കൽഒരു നിവൃത്തികേടാണ് ശരിക്കും!ആലോചിച്ചാലറിയാം!ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്സങ്കീർണ്ണമെങ്കിലും ഗുണകരം!നമുക്കത് പക്ഷേആവാതെ വരും!ചിലത്ചിലര്പോട്ടെയെന്നവസ്ഥജീവിതത്തിന്റെ സാധാരണതയാണ്!ശീലങ്ങളും വിശ്വാസങ്ങളും ധാരണകളുംചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!പ്രിയപ്പെട്ടവയുംഗത്യന്തരമില്ലാതെയങ്ങനെ…..ഓരോ ഉപേക്ഷിക്കലിലുംഓരോ നോവിൻ ആകാശം കൂടിയുണ്ട്!പരിധിയോ പരിമിതിയോഇല്ലാത്ത വിധം ….എൻ.എസ് മാധവന്റെ കഥബിയാട്രിസ്…

ഓണക്കോടി

രചന : ഷാജു. കെ. കടമേരി ദുരിതകാലത്തിന്റെകടലാഴങ്ങളിൽതലതല്ലിപിടഞ്ഞകുട്ടിക്കാലത്തിന്റെഓർമ്മക്കുറിപ്പുകളിൽമേഞ്ഞു നടക്കാറുണ്ട്ചില കൊടുങ്കാറ്റുകൾ പതിനാലുകാരന്റെനെഞ്ചിലെ ഇടിമുഴക്കങ്ങൾകൊത്തിവച്ച ഭൂതകാലത്തിലേക്ക് കോർത്ത് വച്ച നിഴൽചിത്രം. കണ്ണീർതോറ്റങ്ങൾ എഴുതി വച്ചപഠനകാലത്തിന്റെഓർമ്മയുടെ കൊമ്പത്ത്പറന്നിറങ്ങി ചിറക് വിരിക്കുന്നു. പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ നിന്നുംവിങ്ങിയ നിഴലുകൾഓണാരവങ്ങളിൽ തൊട്ട് തലോടിവെയിൽചീളുകൾ വരയുംമുറ്റത്തുടെ കറങ്ങി തിരിഞ്ഞു.…

ജയ് കിസാൻ

രചന : ഗീത മന്ദസ്മിത കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർകൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർകറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾവിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാംഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലുംനമ്മുടെ…

വാക്കിന്റെ വില തേടി.

രചന : ☆അമിത്രജിത്ത്● അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി…

അപരിചിതർ.

രചന :- ബിനു. ആർ. മാനത്തെ വാഴത്തോപ്പിൽചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽഅകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… ! വൈറസ്സാകും കൃമികീടങ്ങളെല്ലാംനമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെമാനത്തു ചിതറിത്തെറിക്കുന്നതുകാണാംവാഴപ്പേനുകൾ പോൽ…! അകലങ്ങളിൽകാണുംമേഘവർണജാലങ്ങളെല്ലാം,വാഴത്തോപ്പുകൾ, തകർത്തുവരുവാൻമേഘഘനജലങ്ങൾ പൊഴിക്കുവാൻകാത്തിരിക്കുന്നുണ്ടെന്നു തോന്നും… ! ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നുംനാനാജാതി അപരിചിതരാംവർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരകകവാടമെല്ലാംതുറക്കുന്നതും, അതില-ടുക്കിയടുക്കി വയ്ക്കപ്പെട്ട്മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !

മുന്തിരിപ്പാടം.

രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.

പെയ്യാതെ പോയ മഴ മേഘം.

രചന : സതി സുധാകരൻ പൂനിലാ പാലൊളി തൂകിതുമ്പപ്പു പോലെ ചിരിച്ചും,മോഹങ്ങൾ കോരി നിറച്ചുംആരോടും പറയാതെ നീ,ഓടിയൊളിച്ചില്ലേതോടും, പുഴയും വറ്റിവരണ്ടുംചൂടുകാറ്റ് വീശിയടിച്ചും,നെൽവയലുകൾ വറ്റി വരണ്ടതും നീയറിഞ്ഞില്ലേ?പാൽ’ നുര പോലെ പതഞ്ഞൊഴുകിയ തേനരുവിമണലാരണ്യം പോലെ കിടക്കണ നീയും കണ്ടില്ലേ?വള്ളിക്കുടിലും പൊന്തക്കാടും കൂട്ടമായ്വെയിലേറ്റു കരിഞ്ഞു…