നിറ ഭേദങ്ങൾ.
രചന : ജനാർദ്ദനൻ കേളത്ത് വെയിൽ കുടിച്ചുവറ്റിയ പുഴ, തൻകിനാവുകളുടെഅടിയൊഴുക്ക് കല്ലിച്ചപാറക്കെട്ടുകളിൽതേങ്ങിക്കിടന്നു! ഇരുകര പുണർന്നസ്മരണകളുടെശിഥിലമായനീർത്തടങ്ങളിൽ,പരലുകൾ തേടികൊക്കുകൾഅലഞ്ഞു നടന്നു! പുരോഗമനത്തിൻപലവഴിപ്പാതകൾപിഴുതെറിഞ്ഞ,പാലായനങ്ങൾനിഴലിളപ്പാറ്റിയ,മണ്മറഞ്ഞുപോയചുമ താങ്ങികൾ! വാസസ്ഥലത്തെഅസഹ്യതകളിൽനിന്നും ശീതീകരിച്ചപേടകങ്ങളിൽതാപശാന്തി തേടിയാത്ര പിരിയുന്നഅനുയാത്രികൾ! ശാസ്ത്രാനുഗമവഴി, കാറ്റൊഴിയുംചക്രവ്യൂഹത്തിൻനടുവിൽ കുടുങ്ങി,ദാഹിച്ചു വരണ്ടതൊണ്ടകൾമനമുരുകിവിലപിച്ചു ….പ്രളയജലത്തിൽപൊങ്ങിക്കിടക്കുംഒരാലിലയ്ക്ക് !!
