നിലയ്ക്കാത്ത യാത്ര
രചന : ബിന്ദു അരുവിപ്പുറം ✍ സ്നേഹം കൊണ്ട് പൊതിഞ്ഞ്ഹൃദയം കൊരുത്തനിന്റെ ശബ്ദമിന്ന് മൗനത്തിലാഴ്ന്നതെന്തേ….?വാക്കിന്റെ ചില്ലകൾപൂത്തുലഞ്ഞ നേരത്ത്മൊഴിപ്പൂക്കൾക്ക്നക്ഷത്രച്ചന്തം.കപോലം നനച്ചൊഴുകുന്ന അശ്രുകണങ്ങൾക്ക്പൊള്ളുന്ന ചൂടും ചൂരും…സ്വാർത്ഥതയുടെപടവുകളിൽഒറ്റപ്പെട്ടവളുടെമനപ്പിടപ്പിന്റെനിലയ്ക്കാത്ത താളം…ആരോരുമറിയാതെഅവളൊഴുക്കുന്നമിഴിനീരിന്കടും ചുവപ്പുനിറം…കരൾപിടയുന്നനൊമ്പരച്ചിന്തിലായ്ഭ്രാന്തിന്റെചങ്ങലക്കിലുക്കം.അലയാഴിപോലെആർത്തലച്ചെത്തുന്നകദനങ്ങൾക്ക്കടലുപ്പിന്റെ ഉള്ളുരുക്കം…തളരാതെ കാലിടറാതെ നിലയ്ക്കാത്തജീവിതയാത്രയിൽകനൽവീഥി താണ്ടിടാൻഇനിയെത്ര കാതം.ചിതറിത്തെറിയ്ക്കുന്നനിറംകെട്ട ചിന്തയിൽതാഴിട്ടു പൂട്ടിയനാവിന്റെ ഗദ്ഗദം.സന്ധ്യാംബരത്തിന്റെവെൺനുര ചിന്തുന്നമൂകമാം തീരത്ത്ഏകാകിയായവൾവെന്തിരുന്നു.നഷ്ടസ്വപ്നത്തിന്റെ ഭാണ്ഡക്കെട്ടുമുറിക്കിഏകാന്തപഥികയായ്ശൂന്യമാനസ്സത്തോടെഇരുൾമേഘമായവളൊഴുകിഎങ്ങോട്ടെന്നറിയാതെ……അനാഥത്വം…