ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾ
രചന : പുഷ്പ ബേബി തോമസ് ✍️ ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾപാതാളക്കരണ്ടിപ്പോലെതറഞ്ഞു കിടക്കുന്നഅനുഭവങ്ങൾമുറിവുകൾ …..ഉണക്കാനാവാതെമറക്കാനാവാതെപഴുത്ത്ചലമൊലിപ്പിച്ച്മനം പുരട്ടും അനുഭവങ്ങൾ …..മറവിയിലേയ്ക്ക് പൂഴ്ത്താൻശ്രമിക്കും തോറുംനെഞ്ചിനുള്ളിലെവൃണങ്ങളുടെആഴത്തെ കൂട്ടിക്കൂട്ടി ….ഉണക്കാനാവില്ലെന്നുംമറക്കാനാവില്ലെന്നുംപൊറുക്കാനാവില്ലെന്നുംപറയാതെ പറയുന്നുവീണ്ടും വീണ്ടും .
