Category: അറിയിപ്പുകൾ

തെരുവിന്റെ മക്കള്‍

രചന : ജയൻ വിജയൻ ✍ അഗതിക്ക് സ്വര്‍ഗ്ഗമാണീത്തെരുവ്അനാഥന്റെ കൂരയാണീത്തെരുവ്മേല്‍ക്കൂരയില്ലാത്ത വീടാണിതെങ്കിലുംമേല്‍ക്കോയ്മ തീണ്ടാത്ത തറവാടിത്ഇരുളില്‍ ഞരക്കങ്ങള്‍ കേള്‍ക്കുമീഇറയത്ത് പീടികത്തിണ്ണയില്‍ക്ഷയ-ത്താല്‍ മുരളുന്നു വൃദ്ധസ്വരയന്ത്രങ്ങള്‍പകലിന്റെ മാന്യത മുഖം മൂടിയഴിക്കുന്നുഇരവില്‍ തലപുതച്ചെത്തുന്നു മാന്യദേഹങ്ങള്‍പകല്‍വെട്ടത്തറയ്ക്കുന്ന തെരുവുപെണ്ണിന്‍പട്ടിണിക്കോലത്തിലും കാമം തിരയുന്നുസദാചാര പൗരുഷങ്ങള്‍കാലമോ തെല്ലുകഴിയവേതെരുവിന്റെയോടയില്‍ പിടയുന്നൊരു ചോരക്കുഞ്ഞ്.കൂട്ടമായ് വന്നവര്‍ക്കിടയില്‍ നിന്നുംഏതോ…

കനൽമരങ്ങൾ

രചന : മനോജ്‌.കെ.സി.✍ കനലെരിയും ഹൃദയത്തിലേക്ക്നിഴലാട്ടങ്ങളുടെ ഒളിഞ്ഞുനോട്ടം തൂലികയിൽ നിന്നൊഴുകിയ മുത്തുകളിൽപണ്ടകശാലകളിലെ പൊടികേറി ഊർദ്ധൻവലിയുടെ തത്രതകൊരുക്കുന്നു ജീവന്റെപാതിമേൽ പ്രതീക്ഷകൾ അസ്തമിച്ചഉൾക്കാമ്പിൽ വേനൽ ചിറകടിയൊച്ച മുറുകുന്നു നട്ടാൽ മുളയ്ക്കാത്ത സിദ്ധാന്തവരികളിൽകാലങ്ങളായി നല്ലനാളിൻ തുരുത്തുകൾതെരഞ്ഞു ഗതിയറ്റഹൃദയംഇന്ന് പകലിരവുകൾ തോറുംശാന്തിതീരങ്ങൾ തേടിയുഴലുന്നു പോയകാലത്തിന്റെ കദനമേഘങ്ങൾഒരു മേഘവിസ്ഫോടന…

🙏മഹാശിവരാത്രി🙏

രചന : പട്ടം ശ്രീദേവിനായർ ✍ ശ്രീ ശംഭോ മഹാദേവ ശംഭോ…ശിവശംഭോ മഹാദേവ ശംഭോ……..തൃക്കണ്ണ് വീണ്ടും തുറക്കൂ…ഭൂമിദുഃഖങ്ങളെല്ലാമകറ്റൂ……( ശംഭോ )തിങ്കൾ കലാധരാ..സങ്കട ഹരണാ….സർവ്വ വേദാന്ത പൊരുളേ….പന്നഗ ഭൂഷണ കിന്നര സേവിത…നന്ദിതൻപ്രിയഹരനേ…(ശംഭോ )യക്ഷസ്വരൂപജടാധരനാകിയ…ശ്രീശക്തി നാഥാശിവനേ…..തൃക്കണ്ണ് വീണ്ടും തുറക്കൂ…….ഭൂമീ ഭാരങ്ങളെല്ലാം അകറ്റൂ…🙏 പ്രീയപ്പെട്ടവർക്ക്‌ മഹാശിവരാത്രി…

ആരറിയാൻ!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരുപക്ഷേ നീയെന്നെഓർക്കുകയാ,ലിപ്പോഴും,ദിവസങ്ങളില്ലാത്തവാരമതുമില്ലാത്തവാസന്ത പൗർണ്ണമിയിൽമാസമതുമില്ലാത്തവൽസരവുമില്ലാത്തവാസരസുന്ദരതേൽഉദയകിരണ പ്രഭയിൽസിന്ദൂരസന്ധ്യകളിൽനിന്നേപ്പൊതിഞ്ഞ പ്രഭഎന്നിൽപ്പതിഞ്ഞ പ്രഭനീയെന്നിൽ കണ്ട പ്രഭനിന്നിലെയെൻ്റെ പ്രഭസസ്യലതാ സുഗന്ധംസൂനവന സുഗന്ധംസൂന മനസുഗന്ധംആവഹിക്കുന്ന നേരംഞാനിതാ നിന്നിലായിനീയിതാ യെന്നിലായിദിനങ്ങളില്ലാത്തന്ന്വരിഷമില്ലാത്തന്ന്നീയെന്നിൽ തെളിയവേഞാൻ നിന്നിൽ തെളിയവേനമ്മൾ ചിരംജീവിയായ്നമ്മളെയാരറിയാൻ?ഒരുപക്ഷേ നിയെന്നേഓർക്കുകയാ,ലിപ്പൊഴുംഓർക്കുകയാണീ ഞാനുംഒരു ചിരംജീവനായ്!!!

നിലാവ്’

രചന : അജികുമാർ നാരായണൻ✍ നറുപാൽ പുഞ്ചിരി തൂകിയവാനിൽനിറയും ചന്ദ്രികേ,പൂർണ്ണമുഖീ തവ –നിഴലുകൾ പോലും നിർമ്മലമല്ലയോ,നിശയുടെ ധവള നിലാവൊളിയെ ! നീലവാനിലായ് പാലൊളി വിതറിയനീരദകുസുമങ്ങൾ അർച്ചനയായ്നീഹാരമായ് പെയ്തു തളിക്കുന്നു ,നിറയുംതണുവിൻ കുളിരൊളിയായ് ! നിർമ്മലശോഭ സുഗന്ധ പരിമളംനിസ്തുലമാകും പ്രണയപല്ലവംനിഷ്ക്കാമകർമ്മം നിരന്തരധ്യാനംനിത്യം നിറയുമെന്നാത്മ…

ഫെബ്റുവരി 14
വാലെന്റിയൻസ് ഡേ !

എഴുത്ത് : ബാബുരാജ്✍ പ്രിയ വാലെന്റിയൻ (ഒന്ന്)ഞാൻ നിനക്ക് കരുതി വച്ചിട്ടുണ്ട് !വാർമുകിലിനുള്ളിലെനനവുള്ള പ്രണയങ്ങളെ !നിനക്കെന്നോട് ?എനിക്കു നിന്നോട് ?ഒന്നുമില്ലെന്നാണോ?എങ്കിലും – നമ്മുടെ ഉള്ളിൽഇരമ്പിയുലയുന്ന ഒരു കടലുണ്ട് !സൗരയൂഥങ്ങൾ തണുക്കാൻ –തുടങ്ങുമ്പോൾ രണ്ടു ചുവന്നതാരകങ്ങളെ പോലെ നമ്മൾരണ്ടു പേരും !പ്രിയ വാലെന്റിയൻ…

പുരുഷസൂക്തം

രചന : വിഷ്ണുപ്രസാദ് (കുട്ടുറവൻ ഇലപ്പച്ച) ✍ പ്രിയേ,ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത്കാലങ്ങളായുള്ള പുരുഷാധികാരംനിൻ്റെ മേൽ ഉറപ്പിക്കാനല്ല.തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന്നീ ദുഃസ്വപ്നം കാണുംപോലെയല്ല.പിടിവിട്ടാൽ നീ ചാടിപ്പോവുമെന്നഎൻ്റെ അബോധഭയങ്ങളാലല്ല,ഉറക്കത്തിലും ഞാൻ ഒരു കൈനിൻ്റെ മേൽ വെക്കുന്നത്പുരുഷൻ എന്ന നിലയിലുള്ളഎൻ്റെ…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ✍ ആൽത്തറയിൽ ……ആത്മാവുകാക്കുന്ന …..അമ്മാവനുണ്ടോരു പ്രണയംഅകലങ്ങളിലൊരു പ്രണയം ,,,,,,,അന്ന് .ആരോരുമറിയാതെപ്രണയത്തെ കാത്ത് ഒരുവ്യർത്ഥമാം ഹൃദയരഹസ്യം …..അകലങ്ങളിലായ്കൺ പാർത്തിരിക്കുന്നകാമിനി യാണിന്നുമുള്ളിൽ ..അരികിലെത്താൻ …ഒന്നുതൊടാൻ ……ഇന്നുംകൊതിക്കുന്നു ഉള്ളിൽ ….ഒന്ന് തലോടാൻ മാറിൽ ചേർക്കാൻവൃഥാവിലാകുന്ന സ്വപ്നം !അറിയാത്ത പ്രണയം ദുഃഖം …അറിഞ്ഞു…

ഭൂകമ്പം…

രചന : ജോർജ് കക്കാട്ട്✍ അതൊരു അത്ഭുതകരമായ ദിവസമായിരുന്നു,ചിലർ വെയിലിൽ കിടന്നു.ചെറിയ പക്ഷികൾ മരങ്ങളിൽ പാടി,സ്വപ്നം കാണാൻ മാത്രമുള്ള ദിവസമായിരുന്നു അത്.എന്നാൽ പിന്നീട് പെട്ടെന്ന്ആഴത്തിലുള്ള മുഴക്കം തുടങ്ങി.ഭൂമി കറങ്ങുന്നത് പോലെ തോന്നിനിങ്ങൾക്ക് പെട്ടെന്ന് പരിഭ്രാന്തി കാണാൻ കഴിയും.തുടർന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് ഓടി.ഭൂമി…

സോളമൻ്റെ ഗീതം

രചന : രാജു കാഞ്ഞിരങ്ങാട്✍ സോളമൻ്റെ ഗീതംപ്രണയത്തിൻ്റെ പൂപ്പാടംതീർക്കുന്നു ഹൃദയത്തിൻ്റെ താഴ് വരയിൽവെൺപിറാവുകൾചിറകുകോർക്കുന്നു ഇലകളെന്നപോൽനക്ഷത്രമെന്നപോൽമോഹമധുവൊഴുകുന്നു വീഞ്ഞിനേക്കാൾ മധുരമൂറുന്നുചൊടികളിൽവീണ മീട്ടുന്നു യെരുശലേം വീഥികൾകവിൾത്തടങ്ങളിൽ ഉദിച്ചുയരുന്നുസൂര്യൻ സായന്തനം പ്രഭാതമാകുന്നുവിരലുകൾ ചിത്രശലഭങ്ങളാകുന്നുമിഴിയിണകൾ പൂക്കളാകുന്നുശാരോണിലെ വസന്തമാകുന്നു പ്രണയത്തിൻ്റെ പരിലാളനമേറ്റരാത്രിവിപ്രലംബ ശൃംഗാര രജനി അല്ലയോ പ്രീയേ,ഈ മുന്തിരിവള്ളിപ്പടർപ്പുകളിൽപടർന്നേറുമീ പ്രണയ…