പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം? ….. ഗീത മന്ദസ്മിത
എവിടെയെൻ മലരണിക്കാടുകൾ…എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…എവിടെയെൻ പച്ചപ്പനംതത്തകൾ…എവിടെയെൻ തണ്ണീർത്തടങ്ങൾ…എവിടെയെൻ കായലോരങ്ങൾ…എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…എവിടെയെൻ മധുരമാം മലയാളമൊഴികൾ…പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?
