പൊയ്മുഖങ്ങൾ
രചന : ബിസുരേഷ്കുറിച്ചിമുട്ടം✍ അകമേ ദുഃഖം, പുറമേ ചിരി,അറിയാതൊരു പൊയ്മുഖമായി.നടനമല്ലോ, എല്ലാവരുമങ്ങനെയോ,വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം. സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം. കഥകൾക്കു വേണ്ടിയല്ല, ജീവിതംകളിയല്ലല്ലോ, നേരംപോക്കുമല്ല,വേണ്ടി വരും ചിലപ്പോഴെല്ലാം,സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ. ഒരായുസ്സിലെ…
