എല്ലാം വെറും തോന്നലാണ് …. Rafeeq Raff
സ്നേഹം, പ്രണയം, മണ്ണാങ്കട്ട !എന്നാൽ, മണ്ണാങ്കട്ടയാണുദാത്തമായ ചിന്ത.കാരണമതിനു സ്ഥായിയായൊരു സ്വഭാവമുണ്ട്,നിറമുണ്ട്, മണമുണ്ടലിവുമുണ്ട്.അമ്പട ഞാനേ…നിനക്കൊരു തോന്നലുണ്ട്.നീയാരൊക്കെയോ ആണെന്ന്,നിനക്കാരൊക്കെയോ ഉണ്ടെന്ന്,നിന്നെയാരൊക്കെയോ, എവിടെയൊക്കെയോകൺ പാർത്തു കാത്തിരിക്കുന്നുണ്ടെന്ന്.എല്ലാം വെറും തോന്നലാണു ഹേ…നിഷ്ഫലം, നിരാലംബം, നിനക്കാരുമില്ല.നിനക്കെന്നല്ല, ആർക്കും ആരുമില്ല.എല്ലാം വെറും തോന്നലാണു ഹേ…അറിവിന്റെ നിറവിലെത്താത്ത തോന്നൽ.അറിവിൻ നിറവിലെത്തിയാലേ നീയറിയൂ…ആരും…
