കവിതയും പാട്ടും
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ (ഓർക്കുക…….പാടൂ….ഇതുംകൂടി…..)ഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാൻ നമുക്കാളുവേണംഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാനുള്ള മനസ്സുവേണം ഓർമ്മയിൽ ഒരുനേർത്ത തിരകളുണ്ട്ഓർമ്മയിൽ കടലിരമ്പങ്ങളുണ്ട്…..ഓർമ്മയ്ക്ക് കൂട്ടിന്നു പ്രകൃതിയുണ്ട്ഓർമ്മക്കൊരായിരം വഴികളുണ്ട്…. ഓർമ്മയ്ക്ക് കണ്ണുനീരൊപ്പമുണ്ട്ഓർമ്മയ്ക്ക് കളിചിരിക്കാലമുണ്ട്….ഓർമ്മക്കോരോർമ്മപ്പെടുത്തലുണ്ട്ഓർമ്മക്കൊരേകാന്ത വാസമുണ്ട്. ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മക്കൊരായിരം കൺകളുണ്ട്ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മയിൽക്കേൾക്കുന്ന ശബ്ദമുണ്ട്. ഓർമ്മക്കൊരൊറ്റപ്പെടുത്തലുണ്ട്ഓർമ്മക്കൊരോർമ്മക്കുറവുമുണ്ട്ഓർമ്മയ്ക്ക് ഓർമ്മകൾ ഓർത്തെടുക്കാൻഓർത്തിരിക്കാനുള്ള കഴിവുമുണ്ട് ഓർക്കുവാൻമാത്രംനമുക്കാകണംഓർത്തിരിക്കാൻ…
