🍃ഉൾപ്പൊരുൾ🍃
രചന : വിദ്യാരാജീവ്.✍ നിനയ്ക്കുകിലൊറ്റയാനായീത്തുരുത്തിൽ;വൃഥാ സമയം പോക്കുന്നുവെന്റെ ജന്മം.എന്നിലെയോരോ വ്യഥകളേയുംപുഞ്ചിരിപ്പൂമാല്യങ്ങളാക്കി;ജീവിതമാം പാഴ് വഞ്ചി തുഴയുന്നമാനവചിത്തത്തിൽ ചാർത്തിടട്ടേ;അല്ലായ്കിലാലംബമില്ലാതെകാറ്റിലാടുന്ന ഒറ്റമരത്തണലിൽ;ചേക്കേറാതെ ഋതുപ്പക്ഷികൾക്കൊപ്പംകൂട്ടുകൂടി ദേശാന്തരങ്ങളിൽ സഞ്ചരിക്കട്ടേ.അതുമല്ലെങ്കിൽ കഥകളും, കളികളുമായിചങ്ങാതിമാർക്കൊപ്പം ബാല്യത്തിലെപ്പോൽ,പ്രിയമോടെ ഉല്ലസിച്ചിടട്ടേ!അരുംകൊലചെയ്യുന്ന കിരാതന്മാരെഉന്മൂലനാശം ചെയ്തിടട്ടേ;പട്ടിണിയിൽ മുങ്ങിത്താഴുന്നവർക്ക്കൈത്താങ്ങായി നിന്നിടട്ടേ.പറയുകയെൻ തപ്തനിശ്വാസങ്ങളേസ്വാഗതം ചെയ്യുന്നു നിന്നെയെൻ,ഉൾപ്പൊരുൾ തേടുവതിനായ്!വ്യർത്ഥമായ് തീർക്കാതെ ഈയുള്ളവൻജന്മസുകൃതം…
