കറുപ്പ്
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നിറങ്ങളോരോന്നായി പറഞ്ഞുതരുന്നവർകറുപ്പിലെത്തുമ്പോളൊന്നു മടിച്ചതെന്തേകറുപ്പിലെത്തുമ്പോളാ കറുപ്പിനുമാത്രമായ്ഉദാഹരണങ്ങൾ ഏറേ നിരന്നതെന്തേ കറുപ്പിനെ മാത്രമടർത്തി മാറ്റി അവർകറുപ്പിനെ പെരുപ്പിച്ചു കറുപ്പിച്ചതെന്തേരാക്ഷസന്മാരുടെ കഥകൾ പറഞ്ഞവർചുവന്ന കണ്ണും കറുപ്പുടലും വരച്ചതെന്തേ കാക്കകളും കാട്ടുപോത്തുകളും മാത്രംകറുപ്പെന്നു തറപ്പിച്ചു പറഞ്ഞതെന്തേകറുത്ത കണ്ണനാണെങ്കിലും മഞ്ഞയുംനീലയും ഉടുപ്പിച്ചു…
