അനിത്യന്റെ ഉപശമങ്ങൾ
രചന : ഹരിദാസ് കൊടകര✍ ശുഭ്രപാച്ചോറ്റികൾ-വന്മരങ്ങളായ് നിന്നു.വെറുതെയിരുന്നും,കൈ ഞൊട്ടയിട്ടും;പരിവ്രാജകപ്പകൽ,പശ്ചിമം നേർന്നൂ..വനം യമിച്ചു. തന്മയിലാഴുന്നപൈതൃകപ്പാനകൾതെന്നലായ് നീന്തി-വന്നകമിരുന്നു.തന്നുടൽ മായ്ക്കാതെആത്മന്നു മാത്രംജലം വിളമ്പി. അനുഷ്ടുപ്പ് തീർത്തതുംസ്വർഗതി നെയ്തതുംസർഗം ഉദാത്തംവിരതി നിത്യം
