ജീവിച്ചിരിക്കുമ്പോൾ
രചന : പ്രജീഷ്‌കുമാർ ✍ എന്റെ വെയിലുകൾമങ്ങിത്തുടങ്ങിമഴമേഘങ്ങൾപെയ്തു തോരാറായിശിശിരങ്ങൾഅടരുകയുംവസന്തങ്ങൾമരിക്കുകയും ചെയ്തു.ഞാൻ കണ്ടചിത്രങ്ങളിലൊക്കെഞാൻ വായിച്ചഎഴുതുകളിലൊക്കെഎഴുത്തുകാരനുംചിത്രകാരനുംമുഖമില്ലായിരുന്നു.എന്റെ വായനപരിചയം, അറിവ്കണ്ടെത്തലുകൾ.ഞാൻ മനസിലാക്കുന്നു.ലോകംജീവിതത്തിൽതോറ്റുപോയവരുടേത്മാത്രമാണ്.അതിനാൽഞാൻഎന്റെ തന്നെജീവിതവും മരണവുംരേഖപ്പെടുത്താൻശ്രമിക്കുന്നു.എന്റെമരണംപോലുംവലിയൊരു തോൽവിയുടെഅടയാളമായി മാറണമെന്ന്ആഗ്രഹിക്കുന്നു.എന്റെ തോൽവിയുടെഅടയാളങ്ങളിൽഅധികാരചിഹ്നങ്ങളോഓർമ്മചിത്രങ്ങളോഒന്നും തന്നെ ഉണ്ടാകില്ല.എന്റെ തോൽവിയുടെഅടയാളങ്ങളിൽഞാനുമായി ബന്ധപ്പെട്ട്പടിയിറങ്ങിപ്പോകുന്നഒന്നും തന്നെ ഉണ്ടാവില്ല.എന്റെ ഓർമകളുടെവലയത്തിൽഈ നേരിയനീല വെളിച്ചത്തിൽശ്മാശാന മൂകതക്കൊപ്പം.
