രചന : രാജശേഖരൻ✍

ഓണം വന്നേ
ഓണം വന്നേ
ഇന്നോളം കാണാത്തൊരോണം വന്നേ
എല്ലാർക്കുമുള്ളോരോണവും വന്നേ
ദേശം മുഴുവനും ഓണം വന്നേ
ദോഷമശ്ശേഷം ചൊൽവാനില്ലാത്തൊരൈ –
ശ്വര്യ പൂർണ്ണമാം ഓണം വന്നേ.
മാവേലി നാടുനീങ്ങിയ നാട്ടിൽ
പാവങ്ങൾക്കില്ലോണമിന്നോളവും
കാണം വിറ്റവർ കോടിയുടുത്തു
കണ്ണീർ കുടിച്ചവർ ഓണമുണ്ടു.
പരാശ്രിതകേരള ഭൂമിയിൽ
പാവങ്ങൾക്കോണം പേടിക്കിനാവായ്!
മാവേലി പോലൊരു മുഖ്യൻ വന്നു
പാവങ്ങൾക്കോണം കെങ്കേമമാക്കി
വേലക്കൂലിയില്ലാത്ത വൃദ്ധർക്കും
കൂലിവേലയെടുക്കുന്നവർക്കും
കടമില്ലാത്തൊരോണം കൊണ്ടാടാൻ
കോടികൾ നൽകും ഇടതു സർക്കാർ
അഭിനവ മാവേലി ഭരണം
സമത്വാദർശവോണ സങ്കല്പം
സത്യമാക്കും സർക്കാർ വാഴുമെന്നും .

രാജശേഖരൻ

By ivayana