രചന : ബിന്ദു ശ്രീകുമാർ✍

തൊടുവിരലാലേ ചതുരംഗക്കളിയുടെ
വിജയക്കൊടുമുടി കയറിയ പ്രതിഭാധനനേ
ശിരസ്സുയർത്തി ത്തുടരുകയിനിയും
ഇതിഹാസത്തിൻ താരകമായ്.

ഭാരതമക്കൾക്കഭിമാനിയ്ക്കാൻ
പിറവിയെടുത്തൊരുമുത്താണ്
തൂനെറ്റിയിൽ രുദ്ര ഭസ്മം തൂകി
മിഴിയിൽ ദീപപ്രഭയും വിതറി

നീയൊരു മുകിലായ് വന്നല്ലോ
വരദാനമായി നമുക്ക് കിട്ടിയ
മനസ്സിൻ മാന്ത്രിക കണ്മണിയേ
ദ്രുതചലനത്തിൻ കരങ്ങളുമായി

പൊരുതി നേടിയ പൊൻതൂവൽ
എനിക്കിനിയൊന്നും നേടാനില്ലെന്നുരുവിട്ടവനൊരെതിരാളി
നിദ്രയതവനില്ലാതാക്കിയ മകനേ
ചരിത്രത്തിൻ ഏടുമതായല്ലോ
അഹങ്കാരമത് നന്നല്ലെന്നു
ഇനിയുമറിയൂ മാളോരേ.

www.ivayana.com

By ivayana