കോമാളി
രചന : രാജീവ് ചേമഞ്ചേരി✍ സർക്കസ് കൂടാരത്തിലെ കാഴ്ചയിൽ…സമയം കൊല്ലാതെ ഗോഷ്ടികൾ കാട്ടി!സമ്പത്ത് കുന്നോളം വാരി നിറയ്ക്കുന്നു..സങ്കടക്കടലിൻ്റെയുടമസ്ഥർ കോമാളി! സുഖമില്ലെന്നൊരു നാൾ കോമാളി പറഞ്ഞീടിൽ –സമയമായ് പകരത്തിന്നാളൊട്ടുമില്ലയെന്ന് കല്പന!സർക്കസിൻ ഗതിയാകെ മാറീടും പിന്നെ –സംഖ്യകൾ എണ്ണുവാൻ കഴിയാതെ വന്നീടും! സംഘമായുള്ളൊരീ കൂടാരക്കൂട്ടിലെ…
