രചന : ടി.എം. നവാസ് വളാഞ്ചേരി ✍

” എന്നാലും അവനത്‌ പറഞ്ഞല്ലോ” നമ്മിൽ പലരുംമനസ്സ് നോവുമ്പോൾ നടത്തുന്ന ആത്മഗത മാണിത്.

വാക്കു പലതുണ്ടത്രെ കേട്ടീടു നാം.
നേർ വാക്കിനെ ക്ഷണം പുൽകിടു നാം.
പാഴ് വാക്ക് വെറുതെയെന്നറിയുക നാം
പാഴ് വസ്തുവായി എറിയുക നാം
നെല്ലിലെ പതിരും വാക്കിലെ പിഴവും.
പഴിയല്ല പിഴവെന്നറിയുക നാം.
വാക്കുകൾ സൂക്ഷിച്ചെറിയുക നാം
കൈവിട്ട കല്ലെന്നറിയുക നാം.
വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ.
മായാത്ത മുറി വെന്നറിയുക നാം.
എല്ലില്ല
നാവിൻ പരാക്രമങ്ങൾ
എള്ളോളമാണേലും മൂർച്ചയേറും.
കലിയുടെ നേരത്തുതിരുന്ന വാക്കുകൾ
കലികാല യോഗം കളിച്ചു തീർക്കും.
കലിയെ നാം കാലിൻ ചുവട്ടിൽ വരുത്തിയാൽ
കേമനായെന്നും ഇവിടെ വാഴാം!
വാക്കിനെ അറിയുക വാക്കാൽ നിറക്കുക!!
വാക്കിനെ തോക്കായി മാറ്റാതിരിക്കുക!!!

ടി.എം. നവാസ് വളാഞ്ചേരി

By ivayana