വീണകവി.
കവിത : മംഗളാനന്ദൻ* ആസന്നമൃത്യുവായ്, ഓർമ്മകളിൽ തട്ടിവീണുകിടക്കുന്നു യാത്രികനാം കവി.ആരിവനെന്നു തിരക്കവേ കേൾക്കുന്നുആരുമല്ലാതായ പോരാളിയാണിവൻ.മൃത്യു വന്നെത്തി കരങ്ങളെ താങ്ങുവാൻ,ഒത്തിരി നേർത്തൊരു ശ്വാസം നിലക്കവേ.വിസ്മയം പോലെ പരേതന്റെ മേനിയിൽവിസ്മൃതി പുത്തൻ ശവക്കച്ചയായിപോൽ.ചീന്തിയെടുത്തിവൻ ജീവിതത്തിൽ നിന്നുചോരപൊടിക്കും കവിതതന്നേടുകൾ.നേരിന്റെ ഗീതികൾ പാടിനടന്നൊരുപേരറിയാത്ത കവിയായിരുന്നയാൾ.കണ്ടു പരിചയമുണ്ടായിരുന്നവർമിണ്ടാതെ കാണാത്തപോലെ…
