ബുദ്ധഗുഹ .
കവിത : വിനോദ്.വി.ദേവ്.* ബുദ്ധൻ ഈറൻനിലാവായി നിൽക്കുകിൽ ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക .എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ…
