ചാവുകടൽ 🖤
രചന : ടിന്റു സനീഷ് ✍ ചുറ്റിലും വെറുക്കാൻപാകത്തിന് മനുഷ്യരുണ്ടാകുന്നു.പതിവ് തെറ്റിച്ച് സന്ധ്യക്ക് കാക്കകരയുന്നു..ഉമ്മറത്തെ കത്തിച്ചുവെച്ച നിലവിളക്കിൽ കരിന്തിരിയെരിയുന്നു.അമ്മ, ചാവടുക്കാറായെന്ന്..പിറുപിറുക്കുന്നു..അത്താഴത്തിന് അടുപ്പിൽ വെച്ച അച്ചിങ്ങതോരൻഅടിയിൽ പിടിച്ച് കരിഞ്ഞഗന്ധം പടരുന്നു…ഈറൻമുടിയിൽ നിന്ന് വെള്ളമിറ്റി വീഴുന്ന എന്നെനോക്കി..വാവടുക്കാറായെന്ന്..പെണ്ണിന് പിന്നെയും ഭ്രാന്തായെന്ന്, അമ്മ അടക്കം പറയുന്നു…ഞാൻ…
