ചോര “
രചന : മേരിക്കുഞ്ഞ്. ✍ ചോരയേക്കാൾലഹരിയില്ലേതുകഞ്ചാവിനും രാസസംയുക്തത്തിനുംഒഴുകുന്ന ചോരയിൽനിന്നുയിർക്കുന്നുപാപമാചനംപിടയുന്ന ചോരയിൽവിടരുന്നു മഹാകവിതകൾ ….ഇതിഹാസങ്ങൾപതയുന്ന ചോരയിൽഉയർന്നു പൊന്തുന്നൂവിശ്വമോഹനമഹാചരിത്ര ലഹരികൾഅമ്മ മാത്രം ചെഞ്ചോരലഹരി നീറ്റിഉപ്പൂറ്റി മാററിവെൺ പാൽ മധുരമായ്ജീവൻ ചുരത്തിടുന്നുഅതിനാൽ…..കഷ്ടംഅമ്മയ്ക്കു കഥയുടെലോകചരിത്ര ശക്തിയില്ലഇതിഹാസ ഭംഗിയില്ലഅതുധ്വനനപ്രതിഭാസമല്ലാത്തൊരിക്കിളിക്കഥവൃഥാ പിറന്നുമണ്ണിൽ വേരുപറിഞ്ഞുണങ്ങുമൊരുണ്മ
