നാട്ടിൻപുറം..
രചന : തുളസിദാസ്, കല്ലറ✍️ ലോലമീകാറ്റത്ത് വെറുതെയിരിക്കാംആലിലപ്പെണ്ണിൻ്റെ പാട്ടു കേൾക്കാംഅമ്പലമുറ്റത്തെ കൽവിളക്കിൽആരോ തെളിച്ച വിളക്കുപോലെ,അന്തിപ്പടുതിരിയാളുന്ന സൂര്യൻകുങ്കുമം വാരിവിതറിയ മാനത്ത്തൊട്ടു തലോടുന്ന കുഞ്ഞാറ്റപൈതങ്ങൾ,കൂടണഞ്ഞീടാൻ മറന്നാടുന്നനോരമായ്..സന്ധ്യകൾ ചന്ദനം തൊട്ടൂവളർത്തിയചന്ദ്രിക മെല്ലെ തലചയ്ച്ചുനോക്കയായ്താഴ് വരക്കുന്നിലെ പൂമരച്ചോട്ടിലായ്ചാരിയിക്കുന്നതാരിവനോ..ആളുകൾ അമ്പലം വിട്ടിറങ്ങി,കൽവിളക്കിൻതരിതാഴ്ന്നിറങ്ങിഒട്ടൊരു മൂകതയെത്തിത്തുടങ്ങു മീ ,ഗ്രാമീണ ഭംഗിതൻ സ്വച്ഛതയിൽപുള്ളുകൾകുറുകുന്നു…
