നിലാവിളക്ക്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…