അരുണചിന്ത
രചന : എം. എ. ഹസീബ് അരച, ഞങ്ങളുടെയാകാശനീലിമയുംഞങ്ങളുടെ ഭുവനത്തിൻഹരിതാഭയുംമാരിവില്ലോർമ്മപോൽമാഞ്ഞു പോയി.! രാമ,മാരുതനന്ദനൻ,മൈഥിലിക്കായ്അരണി എരിച്ചുപടർത്തിയ കാട്ടുതീ, ലങ്ക വിട്ടയോദ്ധ്യതൊട്ടഖിലരാജ്യം പുകയുകയാണിന്നും.! ക്രൂരനാം ദശാനനൻ,ചവച്ചിടും വേദവതിജ്വലിച്ചു തുപ്പുംപ്രതികാര വഹ്നിയിൽ, മോഹവലയത്തിൽസീതയെക്കുരുക്കുവാൻ,മോഹനം, കൃഷ്ണ മൃഗമായ്മാരീചൻ പിറക്കുന്നെവിടെയും. മാർഗ്ഗം മുടക്കുവാൻമുഗ്ദ്ധാനുരാഗനിശാചരി താടക,മല്ലീശ്വരന്റെ പൂവമ്പുമായ്കാത്തുനിൽപ്പുണ്ടവീടിവിടം.! ധർമ്മാസ്ത്രമില്ലേദാശരഥി,നിന്നാവനാഴിയിൽ.? സ്നേഹരാജ്യം…
