ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Category: ടെക്നോളജി

വേനൽ മഴ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഉച്ചവെയിലൊന്നു പോകാനായികരിമേഘങ്ങൾ കാവലിരുന്നു.കാർമേഘങ്ങൾ കലപില കൂട്ടി ,തമ്മിൽതമ്മിൽ തല്ലി നടന്നു.കൊള്ളിയാനതു ,കണ്ടു രസിച്ചുഅട്ടഹസിച്ചു ചിരിച്ചു നടന്നു.ഇടിവെട്ടീടിന ശബ്ദം കേട്ട് ,നാടുവിറച്ചു, കാടു വിറച്ചു.പർവ്വത മുകളിൽ വെള്ളിടി വെട്ടി ,താണ്ഡവമാടി തിമിർത്തു നടന്നു.പാറക്കെട്ടു കുലുങ്ങിയ നേരം…

വട്ടക്കണ്ണട.

രചന : ബിനു. ആർ ✍ വട്ടകണ്ണാടിയിൽ ഒതുങ്ങിനിൽക്കുമൊരുമുഖംവട്ടമുഖം അർദ്ധമേനിയിലെ വസ്ത്രംജന്മം മുതൽ നമ്മളിൽ ഉൾച്ചേർന്നിരിക്കവേസത്യം ധർമ്മം എന്നിത്യാദി സത്കർമ്മങ്ങൾജീവിതത്തിലുടനീളം വേണമെന്നുത്ബോധിപ്പിച്ചവൻമഹാത്മജിയെന്നു മനസ്സിൽ കുറിപ്പിച്ചിട്ടവൻ.സ്വാതന്ത്ര്യം തന്നെയമൃതമെന്നുപാടിപ്പതിപ്പിച്ചത്സ്നേഹം നിറഞ്ഞൊരുറവ ചിന്തകളിൽഹരേ റാം എന്നുള്ളിൽ ചിന്തിപ്പിക്കവേ,നിറഞ്ഞ സ്വയം ബോധനത്തിന്റെ പാതയിൽവഴികാട്ടിയായി.വൈക്കത്തിൽ ദണ്ടിയിൽ മഹാത്മ്യമോതുംനേരായമാർഗത്തിൻ നേർമ്മയിൽരാജ്യനന്മയ്ക്കായ്പാതവെട്ടിത്തെളിച്ചവൻകൈവല്യത്തിൻ…

‘പ്രേതങ്ങളുടെ താഴ്‌വര. ‘

രചന : ബെന്നി വറീത് മുംബൈ✍ ഖഡ്ഗത്താലറ്റു പ്പോയചിറകുമായിയലയുംഇരുട്ടു തീരാത്തപ്രേതങ്ങളുടെ താഴ്‌വരയിലിന്നുംദാഹിച്ചു നാവുണങ്ങിഅപശബ്ദങ്ങളെടുത്ത്മടുത്ത മനസ്സുമായിഅസ്ഥിപഞ്ചരങ്ങളായ്ശവക്കുനയ്ക്കു കാവലായ്ഈ നികൃഷ്ടജന്മം.നൂറായിരംനോവിൻ്റെകദനകഥയിലലിഞ്ഞൊഴുകിഞാനേതു തോണിയിൽദുഷ്ടമേഘങ്ങളെനിന്നിലേയ്ക്കാവാഹിയ്ക്കും.ഈവരണ്ട രാത്രിയുടെഇരുണ്ട യാമങ്ങളിൽശ്രുതി തെറ്റി പാടുംചീവീടുകളുടെനിലയ്ക്കാത്തആർത്തനാദങ്ങൾഅകമ്പടിയായകാശത്ത്താരകൾ മിഴിപൂട്ടവേ.പ്രേത താഴ്‌വരകളിലെ ഗുഹാധർഭാഗങ്ങളിൽപടം പൊഴിച്ചുഫണമുയർത്തിയഉഗ്രസർപ്പങ്ങളിണപിളർന്ന് നിൻകാൽചുവടുകളെപിൻതള്ളി കൊടുംവിഷംചീറ്റിയാടവേ.ഒരു നോക്ക് ഞാൻവൈകിയോ?ഒരു നിമിഷംഇമയടച്ചുവോ?കുതറിയോടിയ ജീവൻ്റെദ്രുതസ്പന്ദനംഉടക്കു താളമായ്അകലങ്ങളിൽപ്രതിധ്വനിക്കവേ.കുളിർ കൊണ്ട…

മാറ്റൊലി

രചന: എം പി ശ്രീകുമാർ✍ ഓലമേഞ്ഞ വീടുകളുംഓർമ്മയാകുന്നുഓടിവന്ന പ്ലാസ്റ്റിക്കിന്നുനാടുവാഴുന്നുകാറ്റു തന്ന വിശറി പോയ്എസി യും വന്നുകാറ്റിനോടു പോലുമിപ്പോൾപുച്ഛമാകുന്നൊചൂടു കൂടി ചൂള പോലെവെന്തുരുകുമ്പോൾചോടു തെറ്റി താളം തെറ്റികാലാവസ്ഥകൾദഹിയ്ക്കാത്ത വസ്തുവൊന്നുവയറ്റിലായാൽപിന്നെയുള്ള പുകിലുകളെചൊല്ലിടേണമൊപ്രകൃതിയ്ക്കും ധരിത്രിയ്ക്കുംദഹിയ്ക്കാത്തവനിരന്തരം കൊടുക്കുന്നുആധുനികൻമാർഒഴുകിവന്നരുവികൾശുഷ്ക്കമാകുന്നൊകൂടെ നിന്ന ജീവിവർഗ്ഗംമെല്ലെയകന്നൊപാടിവന്ന പൈങ്കിളികൾചിലതു പോയൊപാറിനിന്ന തുമ്പികളുംകുറഞ്ഞു പോയൊപണ്ടുകണ്ട മാമരങ്ങൾപലതുമെങ്ങൊപാഴ്മരങ്ങളെന്നു…

മഷിത്തണ്ടും മയിൽപീലിയും

രചന : മോനികുട്ടൻ കോന്നി ✍ മായ്ച്ചു കളഞ്ഞിതേ,മായികകൽപ്പലകയിൽമായാത്ത മാധുര്യാക്ഷരക്കൂട്ടിൻ വരികളുംമാനസരഥവേഗത്തോടവയെല്ലാമിന്നുംമാസ്മരിക ജ്ഞാനാഗ്നിയായീ ജ്വലിച്ചു നിൽപ്പൂമയൂരലാസ്യ മോഹിത നയനത്താലൊട്ടുംമതിവരാതെ മഴവില്ലും കുലച്ചു നിന്നൂമയിലാടിക്കൊഴിച്ചിട്ട പട്ടുചേലപ്പീലിമതിയഴകേറിയുള്ളോരെടുത്തു വന്നതുംമതിയുറച്ചിടാതുള്ളിളയോർക്കു വെറുതെമതിപ്പുവരുത്തിടാനോതിക്കൊടുത്തുവല്ലോമടക്കിയപുസ്തകത്തിൽ ഇപ്പീലി നിവർത്തിമനസ്സുചേർത്തുവെച്ചാലിതു പെറ്റിടും സത്യം!മഷിത്തണ്ടിനാലക്ഷരം മായ്ച്ച ജാലം പോലെമയിൽപ്പീലിയും പെറ്റുപെരുകിടും, കാണുവാൻമനമതും,കൊതികൊണ്ടുനിന്നിരുന്നുവല്ലോമറന്നതില്ലപ്പുസ്തകത്താൾ, അടയാളവുംമഷിത്തണ്ടും…

ഗൃഹാതുരം

രചന : ജയശങ്കരൻ ഒ.ടി.✍ മാപ്പു നൽകുക മങ്ങിപ്പോയൊരീ ചുവരിൻ്റെകോണിലീ ചിത്രം പൂക്കൾവിതറിപ്പതിക്കട്ടെ.കാലമീ ശുഭ്രാംബരഭിത്തിയിൽ കരിപൂശിമേഘവർണ്ണമായെങ്ങും.കണ്ണുനീർ മഴകളിൽനാമെഴുതിയ മയിൽപീലി തൻ നടനങ്ങൾസ്വപ്നമായകന്നു പോയ്.മാപ്പുനൽകുക മങ്ങുംചിത്രമിച്ചുവരിൻ്റെകോണിലായ് പതിച്ചിടാംപുഷ്പമാല്യങ്ങൾ കൊരുത്തണിയിച്ചിടാമെന്നുംവാടി വീഴാതേ മാറ്റാൻപൊൻവെളിച്ചത്തിൽ നൂലിൽപുഞ്ചിരിക്കുമ്പോൾ കാറ്റിൽഗന്ധമായ് നിറഞ്ഞിടാൻ.നീയുറങ്ങുക ശാന്തംനീയുറങ്ങുക ,വരുംകാലമെൻ സങ്കല്പങ്ങൾവ്യഥ തൻ കരിമഷിപൂശി…

തൊഴിലിനെ ലാളിച്ചവൻ

രചന : ജയൻതനിമ ✍ ആളിക്കത്തുമഗ്നിച്ചിറകുമായാകാശം.ചുട്ടുപൊള്ളിച്ചുരുകി വീശും കാറ്റ്.ഉണങ്ങിയ ശിഖരങ്ങൾക്കടിയിലിത്തിരിതണലിലിറ്റു ജലത്തിനായ് കേഴും പറവകൾ.വീണ്ടു കീറി വറ്റിവരണ്ട പുഴകൾ.ഉറവ വറ്റി , ചുരത്താത്ത കിണറുകൾ, നീർത്തടങ്ങൾ.കത്തിപ്പഴുക്കുമീ ഭൂഗോള പരപ്പിൽപൊരിവെയിലിൽ, പിടയുമിടനെഞ്ചുമായ്പശിയടക്കാൻ പാടുപെടുന്ന പണിയാളർ.സൗധങ്ങൾ പടുത്തും ചക്രങ്ങൾ തിരിച്ചുംഅദ്ധ്വാനിക്കുന്നവർ.ആജ്ഞാപിക്കുന്നവനല്ലആജ്ഞാനുവർത്തിയനുസരണ ശീലൻ.അടിയാളനടിമ.അവനാണുടയോൻ.തൊഴിലിലാളി കത്തുന്നവൻതൊഴിലിനെ ലാളിക്കുന്നവൻ.ഭൂമിയിലെ…

ഉത്തിഷ്ഠത

രചന : എം പി ശ്രീകുമാർ✍ ഇന്നെൻ കണിക്കൊന്നെനിനക്കെന്തെ മൗനം!ഇനി തപം വിട്ടി-ട്ടുണരുക വേഗംപൂക്കാൻ മറന്നുവൊപൂർണ്ണത നേടുവാൻസ്പുടം ചെയ്കയാണൊസ്വയം സിദ്ധിയെല്ലാം.വിഷുക്കാല്യമെത്തിവിഷുപ്പക്ഷി പാടിവിഷുക്കണി കണ്ടുകൈനീട്ടം കഴിഞ്ഞുപുതുമഴ പെയ്തുകുതിർന്ന മണ്ണിലായ്നിലമൊരുങ്ങുന്നുനിറം പകരുന്നുവിതക്കുന്നു വിത്ത്വിതക്കുന്നു സ്വപ്നംഇന്നെൻ കണിക്കൊന്നെനിനക്കെന്തെ മൗനം!ഇനി തപം വിട്ടി-ട്ടുണരുക വേഗംവെയിൽ കത്തും പകൽകടന്നങ്ങു…

ആത്മസുഹൃത്ത്.

രചന : ബിനു. ആർ ✍ ആത്മാവുപോലും മരവിച്ചിരിക്കുമിക്കാലംആത്മസുഹൃത്തേ നീയെവിടെയാണ്!ആനന്ദതുന്ദിലമാണെന്നോർമ്മകൾആകാശം മുട്ടെ ജ്വലിച്ചു നിൽപ്പൂ! ചെറുവാല്യക്കാരായന്നു നടന്നകാലംചെറുപഠനമുറിയിൽ മഷിത്തണ്ടിനാൽചെറുസ്ലേറ്റുകളിൽ കല്ലുപെൻസിൽവരകളൊന്നായ് മായ്ചകാലം മറക്കുവതെങ്ങിനെ ഞാൻ എൻതോളോടുതോൾ കൈയിട്ടു നടക്കുംആത്മസുഹൃത്തിനെ,കണ്ണിൻകാഴ്ച്ചയിൽപോലും കാണാതിരിക്കുവതെങ്ങിനെ ഞാൻ! അമ്മതൻ സ്നേഹമൂറും പാൽമണംപോൽഅരുമയായ് ഊട്ടിയ പല കാലങ്ങളിൽനീയെൻകരവിരുതിൻ സാന്ത്വനംകണ്ടനാൾഎൻ…

ഹരിണവിലാപം

രചന : കെ.ടി.മുകുന്ദൻ, ചിത്രമഞ്ജുഷ, അഞ്ചരക്കണ്ടി✍ കുതറിത്തെറിച്ചു ഞാൻ പാഞ്ഞു വനങ്ങളിൽകുതികൊൾവൂ പിന്നാലെ വേട്ടനായ്ക്കൾ!!അവയജമാനെൻ്റെ ആജ്ഞാനുവർത്തിയാംനിർദ്ദയ ജീവികൾ മർത്ത്യനതേക്കാൾക്കഷ്ടംനീറിപ്പിടയുമെൻ പ്രാണൻ്റെ രോദന –മാരിന്നു കേൾക്കുവാൻ മാമുനിമാരില്ല!!ഒക്കെയും ക്രൂരമൃഗങ്ങളാണീ കാട്ടിൽ!പച്ചമാംസത്തിനായ് കൊതിപൂണ്ടു നിൽപ്പവർഇരുകാലിനാൽക്കാലി ഭേദമതിന്നില്ല!സകലരും സ്വാർത്ഥന്മാർ നിർദ്ദയന്മാർ!പേറ്റുനോവേറ്റു കിടക്കും തൻ പേടയുടെഉദരം പിളർന്നോമൽമക്കളെ…