Category: ടെക്നോളജി

ഉത്രാടം

രചന : ബി സുരേഷ് കുറിച്ചിമുട്ടം✍️ ഉത്രാടമുദിച്ചുണ്ണികൾഉച്ചത്തിലാർത്തുവിളിച്ചുഉദയദിവാകരശോണിമയാൽഉലകം ഉത്രാടശോഭനിറച്ചുഉത്തരമില്ലാത്തൊരാചോദ്യംപേറിഉത്രാടപ്പാച്ചിലിലമ്മയുഴറുവതല്ലോഉലയിൽ വെന്തൊരുലോഹം പോൽഉണ്മയാമമ്മയും പൊള്ളിപ്പഴുത്തുഉച്ചിപൊള്ളി വിയർത്തൊരച്ഛൻ്റെയദ്ധ്വാനംഉയിരാമുണ്ണികൾ തൻമനംനിറയ്ക്കേണംഉള്ളതുകൊണ്ടൊരോണമൊരുക്കേണംഉത്രാടമസ്തമിക്കുകിൽപ്പിറക്കും തിരുവോണംഉത്തമരാംസൗഹൃദങ്ങൾ തിരുവോണത്തിൽഉടയാത്തുടയാടകളണിഞ്ഞെത്തീടവേഉള്ളതിൽ കേമമാം തിരുവോണക്കോടിഉണ്ണികൾക്കണിയുവാൻക്കരുതിടേണംഉമ്മറത്തിണ്ണയിലമ്മതൻചിരിഉത്രാടവിളക്കുപോലെഉത്രാടപ്പൂക്കളത്തിൽഉത്രാടനിലാവുതെളിഞ്ഞു.

സ്നേഹം

രചന : തോമസ് കാവാലം.✍️ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലുംഇത്രമേൽ തന്നു നീ വേദന മാത്രമാംഅത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലുംഇത്രമേൽവഞ്ചന തന്നതെൻ വേദന പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻഅവഗണനകൾതേടി മടുത്തു ഹ!പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലുംചങ്കുനൽകിയില്ലെന്നു നിൻ പരിഭവം. നാളുകളെത്രയോ തന്നുപദ്ദേശങ്ങൾനാളിതുവരെയും തന്നില്ല കർണ്ണങ്ങൾകത്തിരുന്നു ഞാനെത്രയോ…

വിഷാദം

രചന : പി. സുനിൽ കുമാർ✍ വിഷാദത്തിന്റെ കമ്പിളി മേഘംചുറ്റിലും പൊതിയുന്നു..മൗനം മഞ്ഞു പോലെഉറഞ്ഞിരിക്കുന്നു..ഇടനെഞ്ചിൽ ഒരു വലിയഭാരം പതിഞ്ഞിരിക്കുന്നുകരയുവാൻ കഴിയാതെകണ്ണുകൾ മിഴിച്ചിരിക്കുന്നുപൂക്കളുടെ നിറവും മണവുംമാഞ്ഞു പോയിരിക്കുന്നു.ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..മടുപ്പിന്റെ ചുഴികളിൽപ്രതീക്ഷകൾ പൊലിയുന്നു..ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവുംമറു ചൊടിയിൽ ശൂന്യതയുടെകനവുംജീവിതം മരണത്തിന്റെനൂൽപ്പാലം കടക്കുന്നു..വിഷാദം…

കാടിറങ്ങുന്നവർ.

രചന : ബിനു. ആർ. ✍️ കുശുമ്പുകുന്നായ്മകൾ കാട്ടിൽക്കയറുംനേരംകുറുമ്പന്മാരെല്ലാം കുറിക്കുചൊല്ലിനാട്ടിലെത്തി.കുട്ടവഞ്ചിയിലലസരായ് ഊരുചുറ്റിയവർകൂടുംകുടുക്കയുമായ് കാട്ടിൽ പറിച്ചുനട്ടു. സ്വൈര്യവിഹാരം നടത്തിയവർ മൃദുകാടർസ്വൈര്യതയില്ലാതെകാട്ടിൽ കലമ്പലിലായ്സ്ഥയ്ര്യം കിട്ടാതുഴറിയവർ നാൽക്കാലികൾസ്വസ്ഥംതേടി കാടിറങ്ങി നാട്ടിലെത്തിപ്പോയ്. നാടുംകാടും കാടുംനാടുമായ് ഇരുകാലി-ക്കലമ്പലുകൾ ഹരിതംനിറയും ഇരുളിലെത്തിഇരുളിൻപകലുകൾ നേരറിയെ പകച്ചുപോയ്പരമാർത്ഥമറിയാജന്തുജാലം ചിതറിപ്പോയ്. കാടുകയറിയവർ വമ്പർ കാടുകൾ…

🎸അത്തം മുത്തമിടുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍️ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണ പ്രഭയുമണിഞ്ഞാ ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…

തൃപ്പാദം

രചന : ഷിബു കണിച്ചുകുളങ്ങര✍️ കണ്ണിമചിമ്മാതെ കണ്ണനെ നോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.തൊഴുതു നില്ക്കുമ്പോൾ നിർവൃതിയുംകാണാതെ നില്ക്കും നേരമുന്മാദവുംനിൻ തൃപ്പാദസേവകനടിയനു മാത്രമോകാണാനഴകുള്ള കാർമുകിൽവർണ്ണാ..കണ്ണിമചിമ്മാതെ കണ്ണനെനോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയമലരണിമാല്യങ്ങൾക്കും വർണ്ണചാരുത.ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കുംമഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.കണ്ണിമചിമ്മാതെ…

ചിറകറ്റ പ്രണയപ്പക്ഷി…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ നിന്നോളമുണ്ടായിരുന്നില്ലമനസ്സിലെപുഞ്ചനെൽപ്പാടത്തിലൊന്നുംകിനാവുകൾ,നിന്നോളമാവില്ലഈ പ്രപഞ്ചത്തിന്റെമന്ദംതുടിക്കുംഹൃദയമിടിപ്പുകൾ,പച്ചവിരിച്ചൊരീപാടവരമ്പിലെഉഷ്ണമകറ്റുന്നകാറ്റിന്നറിയുമോഉൾത്താപമേറ്റുംപ്രണയകാലത്തിന്റെഉച്ചനിശ്വാസമനസ്സിൻ തുടിപ്പുകൾ.നിൽക്കയാണിവിടെഞാൻ,ചക്രവാളത്തിന്റെഅറ്റത്തുകാണുന്നപർവ്വതനിരകളിൽ,നിന്നെയെങ്ങാൻ,കണ്ടുമുട്ടുവാനാവുമോ,ഒന്നുപറക്കാൻ,ചിറകറ്റപക്ഷി ഞാൻ…..

ഭ്രാന്ത്💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍ ഭ്രമം മുഴുത്ത്മുഴുത്ത ബിംബങ്ങളായിബിംബങ്ങൾക്ക് ത്രയം വന്നു.ത്രയങ്ങൾ ഓരോന്നായി പിരിഞ്ഞുത്രസിച്ച് നിന്നത് പ്രണയമായിരുന്നു.പ്രണയം ഒഴുകിവിരഹമായി….വിരഹംതാനെവിരക്തിപൂണ്ടപ്പോൾവിരക്തി പ്രതികാരവേഷം ധരിച്ചു..സമൂഹം അവന് പേരു കൊടുത്തു“ഭ്രാന്തൻ”…,…..ഭ്രാന്തമാം ചിന്തക്ക് മനസ്പകുത്തവൻ.. ഇവൻ ഭ്രാന്തൻആകാരത്തിനവനിഷ്ടം പ്രാകൃതംപ്രാകൃതത്തിന് കൂട്ടു പകർന്നത്ചേഷ്ടകൾ….ആയിരം ചോദ്യങ്ങൾ സ്വയം ചോദിച്ചഭ്രാന്തൻ……

കാറ്റത്തെ അപ്പുപ്പൻതാടികൾ

രചന : സതിസുധാകരൻ പൊന്നുരുന്നി .✍️ ആകാശo നോക്കി പറക്കുംകിളികളെകണ്ടു കൊതിപൂണ്ടു ഞാനിരുന്നുഒരുദിനം ഞാനും പറവയേപ്പോൽചിറകുവിരിച്ചു പറന്നുപൊങ്ങുംകാലങ്ങൾ ഓരോന്നു പോയ്മറഞ്ഞുകാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.നാടൊന്നു കാണണം നാട്ടാരെകാണണംഎന്നിലെ മോഹം വളർന്നു വന്നുകാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്നാടാകെ ചുറ്റിനടന്നു കണ്ടുകുട്ടികൾ എന്നെ പിടിക്കുവാനായ്കുന്നിൻ മുകളിലേയ്ക്കേറിനിന്നു .കാറ്റെന്നെ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…