Category: കവിതകൾ

ഉരമുള്ള കാതൽ ചിരങ്ങൾ

രചന : ഹരിദാസ് കൊടകര ✍ നീ വന്നശേഷംകൂടൊന്നുണർന്നുതുടക്കം പറക്കലിൻഉദിപ്പൊന്ന് നോക്കുക..പപ്പടം ചുട്ടതുംഉപ്പിലിട്ടതും കൂട്ടിഉണ്ണാനിരിക്കുന്ന-സഞ്ചാര സന്ധികൾ.ആലംബ നേരത്തെസഹനശേഷിപ്പുകൾ.പഴമുറം ചേറുന്ന-അകമുള്ള വാക്കിലെകാട്ടുഗർത്തങ്ങൾ.തുമ്പിമരത്തിലെ-കാതൽ ചിരങ്ങൾഉരമുള്ള നാമ്പുകൾ വട്ടത്തിൽ ചുറ്റുന്ന‘വട്ടപ്പാലം’ മതിനാമദേഹത്തിന്റെപടവൊന്നിറങ്ങാൻ..പൂർവ്വം തിരക്കാൻ..പാറുന്ന കൂട്ടിലെജ്വര ചിന്തനങ്ങളെനേത്രകാലത്തെസൂക്ഷ്മം നയത്താൽവിനീതരാക്കാൻ.. അന്ന്..നീ തന്ന പ്രാണനിൽകാട്ടുമഞ്ഞൾക്കറ.വേപ്പില വസ്ത്രം.മുറിവുണക്കുന്നവേദനാദൂരത്തെസന്ദേഹമൂർച്ചാ-ഭാവിഭാരങ്ങൾ.പൂവിന്നകങ്ങളിൽഒളിസേവ ചെയ്യുന്നആകാശ മറവിലെപ്രാണസൗരങ്ങൾ.പ്രകാശലോകത്തെഭരിത…

പുരുഷപുരാണം◾

രചന : ശ്രീകുമാർ പെരിങ്ങാല.✍️ ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർഎങ്കിലും കേട്ടിടാമാവീരഗാഥകൾപാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും. മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾതന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ. ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയുംസ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണംകഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾപുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും. കൈയിലോ കാലണയില്ലെന്ന സത്യവു-മാരുമറിയാതിരിക്കണമെന്നുമേസർവ്വഥാ വേലചെയ്തീടുന്നുമെന്നുമാവീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ. സോദരിമാർക്കൊരു…

പന്തുകളി

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അങ്കണമേറുമലങ്കാരത്താലൊക്കെഅങ്കത്തിനായൊരുങ്ങിയൊരുങ്ങിഅവസരമൊത്തൊരുകേളിയിലായിഅനുവാദത്താലൊരുവിസിലടികേട്ടു. അടങ്ങി നിന്നൊരു കളിക്കാരെല്ലാംഅസ്ത്രം പോലെ ചീറിയടുത്തിതാഅരങ്ങുണർന്നൊരുമാമാങ്കത്തിൽഅവിടെയുമിവിടെയും പന്തോടുന്നു. അടുവുകളൊത്തൊരുയിരുനിരയായിഅതിലംഗങ്ങളായിയേഴോയൊൻപതോഅമരക്കാരായൊരുഫോർവേഡുകളുംഅന്ത്യംതടുക്കാനായിബാക്കുമുണ്ടേ. അന്യോന്യമെതിരായി ഗോളടിക്കാൻഅഴകായുള്ളൊരു വലയിരുവശവുംഅറ്റത്തെത്തിഗോളടിച്ചോർക്കൊക്കെഅഭിമാനത്താലവരാദരവമേകാനായി. അറ്റത്തെത്തിയ വലയം കാക്കാൻഅട്ടിപ്പേറായി നിൽക്കും ഗോളിയുണ്ടേഅപ്പുറത്തൂന്നൊരു ഗോളു വന്നാൽഅതുതടയാനുള്ളോരുറപ്പോടെയാൾ. അടക്കവുമൊതുക്കവുമായ ടീമിൽഅവരവർക്കോരോ കടമകളേകുംഅങ്കക്കലിയാലോടി പന്തടക്കീട്ടവർഅതുരുട്ടിയെടുത്തുവലയിലാക്കണം. അതിശയമായൊരു സാഹസമതിലുംഅഭിജനമോടൊരു ഭടനേപ്പോലവർഅങ്കക്കലിയാലലറിവിളിച്ചോരെല്ലാംഅടിച്ചുതുരത്തുമെതിരിനെയൊക്കെ.…

ഒരു കവിത കൂടി.

രചന : ഷീല സജീവൻ ✍ തളിരിലകൾ പോലുമിളകാത്തൊരീ മഞ്ഞുപുലർകാലവേളയെൻ നെഞ്ചിനുള്ളിൽതളിരിലകൈകളാൽ കോരിനിറച്ചതി –ന്നൊരുപിടി നനവാർന്നോരോർമമാത്രം കളിയിലും ചിരിയിലും പിന്നിട്ട ബാല്യവുംകഥയറിയാത്തൊരാ കൗമാരവുംഇനിയെന്റെ ജീവിത വീഥിയിലങ്ങോളംഒരുപിടി നനവാർന്നോരോർമ മാത്രം നിറമാർന്ന ഭാവന ചിറകു കുടഞ്ഞോരാമധുരമാം പണ്ടൊരു നാളിലൊന്നിൽപുസ്തക താളിൽ ഞാനെന്നോ കുറിച്ചിട്ടൊ…

മദം പൊട്ടിയതെനിക്കല്ല !

രചന : സ്മിത പഞ്ചവടി✍ ഹന്ത കീടമേമദം പൊട്ടുകില്ലെനിക്ക്നിന്നഹന്തയ്ക്ക് മേൽഇതല്ലാതെ ഒന്നിനുമിന്നാവില്ലഅടിച്ചു പൊട്ടിച്ചതാണീ വലങ്കണ്ണ്എന്നിട്ടുമിടയ്ക്കിടെ ,കണ്ണീരൊഴുക്കി ഞാൻ വൃഥാ !കനത്ത പൊന്നിൻ നെറ്റിപ്പട്ടംകാലുകളെ പൂട്ടിയിട്ട ചങ്ങല ,താങ്ങുവാനാവതല്ലായിരുന്നുഞാനേറ്റിയ തിടമ്പിന്റെ ഭാരം !അതും പോരഞ്ഞോ ,ആലവട്ടങ്ങളും വെഞ്ചാമരങ്ങളുംഭാരിച്ച മുത്തുക്കുടയും നാലാളു വേറെയുംപഴുത്തൊലിക്കും കാലിൻ…

കവിതയുടെ കമന്റ് വീഥികളിലൂടെ..

രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…

ഡെത്ത് സർട്ടിഫിക്കറ്റ്

രചന : ഷിഹാബ് സെഹ്റാൻ ✍ നെൽസൺ ഫെർണാണ്ടസ്,നിങ്ങൾക്കറിയാമോആയിരം അടിമകളെയുംആയിരം കുതിരകളെയുംആയിരം പടയാളികളെയുംവഹിച്ച് ഏഴുകടലുകൾക്കുംഅപ്പുറത്ത് നിന്ന് ഒരു കപ്പൽപുറപ്പെട്ടിട്ടുണ്ടെന്നത്…?ഒരു മഴത്തുള്ളിയുടെനിറഞ്ഞ മാറിടത്തെയോർത്ത്ഭൂമി സ്ഖലിക്കുന്ന ദിവസമത്തീരത്തണയുമെന്നത്…?നെൽസൺ ഫെർണാണ്ടസ്,എന്റെ മൃതദേഹംജീർണിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണിനടിയിലെന്റെവിശപ്പിന്, ദാഹത്തിന്ഒരു കൊക്കരണിയേക്കാൾആഴം!മണ്ണിനടിയിലെന്റെകാമത്തിന് ഒരുകരിമ്പനയേക്കാൾ ഉയരം!കുഴിമാടത്തിന് മുകളിൽനീളൻ പുല്ലുകൾവളർന്നുമുറ്റിയിരിക്കുന്നു.തൊടിയിലലയുന്നകോഴികൾ, മറ്റു പക്ഷികൾഅവയ്ക്കിടയിൽചിക്കിച്ചികയാറുണ്ട്.കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.കാഷ്ഠത്തിന്റെ…

നീയെത്ര ഭാഗ്യവതിയാണ്.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ നീയെത്ര ഭാഗ്യവതിയാണ്.നിന്നെയും വഹിച്ചൊരാൾകടൽകടക്കുന്നുമണലാരണ്യത്തിലുംനിൻ്റെ പേർ മുഴങ്ങുന്നുനിൻ്റെ വിചാരത്താൽഉന്മാദിയാവുന്നുനീയെത്ര ഭാഗ്യവതിയാണ്.എത്ര കവിതകളിലൂടെയാണ്നിന്നെ ഒളിച്ചുകടത്തുന്നത്കൊത്തിവെച്ച ചിത്രങ്ങൾക്ക്കണക്ക് വെച്ചിട്ടില്ലചുണ്ടുകളിൽ നിന്ന്അടർന്നുപോകാത്ത പാട്ടിൽനീയൂറിനിൽപ്പുണ്ടെന്ന്നിനക്ക് മാത്രമല്ലേ അറിയൂനീയെത്ര ഭാഗ്യവതിയാണ്.നീയറിയാത്ത നിന്നെഎത്രയെളുപ്പത്തിലാണ്കണ്ടെത്താനായത്.നിന്നെ മാത്രം പ്രദക്ഷിണം വെച്ച്പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്തൊഴുതുനിൽക്കുന്നത്കാണുന്നില്ലേഒരു ദ്വീപെന്ന പോലെഒരു മണൽ കാറ്റെന്ന പോലെഞാൻ…

ചെയ്തികൾ

രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ✍️ ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹംമുറ്റത്തെ പൂക്കൾ പറിക്കാൻ മോഹംകാക്കയും പൂച്ചയും ചിത്രശലഭങ്ങളുംകാണുമ്പോൾ പുന്നാരിക്കാനും മോഹം തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻതുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻആകാശത്തോടുന്ന മേഘങ്ങൾ കാണാൻആശയേറെയെങ്കിലും ആകുന്നില്ല… അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻഅമ്മതൻ കൺമഷി കവിളിൽ പൂശാൻഅമ്മൂമ്മ…

ഹൃദയത്തിന്റെ ജനാല വിരികൾ

രചന : ഡോ: സാജു തുരുത്തിൽ ✍ ഹൃദയത്തിലെ ജനാല വിരിവകഞ്ഞു മാറ്റിഇന്നലെഒരു മേഘ ശകലംഎന്റെ മുറിക്കകത്തേക്കു വന്നുഞാൻ വിളിച്ചിട്ടോ —ഞാൻ അറിഞ്ഞിട്ടോ –.അല്ലഅനുവാദംചോദിക്കാതെ തന്നെയാണ്.അത് അകത്തേക്ക് വന്നത്വെള്ളത്തിലെ നിലാവിന്റെഉപ്പുകണം പോലെഅത്തിളങ്ങുന്നുണ്ടായിരുന്നു ….വാവ് അടുക്കുമ്പോൾരാത്രിയിൽ ജലത്തിലെ വരകൾതിളങ്ങുന്നതുപോലെ …….ഞാനതു കാര്യമാക്കിയില്ലഎന്നാലുംഅത്ആദ്യമെന്റെ പാദങ്ങളിൽപറ്റിപിടിക്കാൻ…