ക്വിറ്റിന്ത്യ
രചന : ഷാജി നായരമ്പലം ✍ വിട്ടയച്ചേക്കുക നാടിനെ, നാഡിയിൽകുത്തിവച്ചീടും മതാന്ധവേഗങ്ങളാൽഒക്കെയും നിങ്ങൾ കെടുത്തിക്കൊളുത്തുന്നഅഗ്നിയിൽ വെന്തുപോവുന്നെൻ്റെ നാടിനെ… മെത്തുന്ന ദംഷ്ട്രകൾ, ധാർഷ്ട്യം, കൊടുംഭീതിനട്ടിട്ടു പിന്നോട്ടടിക്കുന്ന ശക്തികൾ,വാക്കുമെൻ നാക്കും മുറിക്കാനരം രാകിനിൽക്കുന്നു പാഴ്പെറ്റുകൂട്ടും മുളപ്പുകൾ, അജ്ഞത പാകിപ്പടർത്തി, യിന്നാടിൻ്റെസംജ്ഞകളൊക്കെത്തുടച്ചു മാറ്റീടുവാൻആർഷ,സനാതന ഭോഷ്കിൽ മുഖം…
