സൗരക്കാറ്റ്
രചന : നെവിൻ രാജൻ ✍ പശ്ചിമഘട്ടത്താഴ്വാരങ്ങളിലെകടപുഴുകിവീഴാക്കരിമ്പനക്കൂട്ടം.കാരിരുമ്പിൻ മുഷ്ടി;വെട്ടുവാൾ ചുരമിറങ്ങി ചൂഴ്ന്നെറിയുംചുവന്നചെങ്കിരണങ്ങൾ,തുറിച്ചകണ്ണുകൾ;പരിഷ്ക്കാരത്തിന്റെ വികാരവിക്ഷോഭങ്ങൾ പേർത്തുതുന്നിനിലത്തടിച്ചും നേർക്കടിച്ചുംചിന്നിച്ചിതറുന്ന മാംസക്കഷ്ണങ്ങൾ. അകത്തളങ്ങളിൽഉടുമുറിമുണ്ടുടുത്തുകരിപുരണ്ടീറനണിഞ്ഞുവിറങ്ങലിച്ചു നിലവിളിച്ചുപെറ്റമ്മതൻ നരച്ചതലയോടുകൾ. ഹേ ചന്ദ്രയാൻ,നിന്റെ ലക്ഷ്യം പിഴച്ചതേതു-ദിശയിലേക്കെന്നറിയാതെപകച്ചു ചക്രവാളങ്ങൾ. കാലത്തിന്റെ കുപ്പത്തൊട്ടിലിൽരഥചക്രങ്ങൾ പെറുക്കിപുതുയുഗങ്ങളെച്ചമക്കുന്നുതെരുവുനായിക്കൾ. ശവക്കുഴികൾ തോണ്ടി,വിജയഭേരിമുഴക്കിടാങ്കറുകൾ ‘ക്ഷ’വരയ്ക്കുന്നുശ്രീകോവിലുകൾക്കുമുമ്പിൽ. വിശ്വാസപ്രമാണങ്ങൾക്കുപോറലേൽക്കാതെ,മേളത്തിമിർപ്പിൽമനുഷ്യത്വം ഞെരിച്ചുടച്ചുചുഴലിവികസനത്തിന്റെകെ.റെയിൽ മാമാങ്കം.…
