എല്ലാവർക്കും പ്രണയ ദിനാശംസകൾ.
രചന : പവിത്രൻ തീക്കുനി നിന്നെയോർത്ത് മയങ്ങിയരാത്രികളിൽ,പിറവിയെടുത്തസ്വപ്നങ്ങളെല്ലാംചാവേറുകളായിരുന്നു നിന്നെ കാത്തിരുന്നസായന്തനങ്ങളിൽപോക്കുവെയിലിൽ കുറിച്ച,വാക്കുകളെല്ലാംഗറില്ലകളായിരുന്നു നിനക്ക് വേണ്ടിവിശന്നനട്ടുച്ചകൾക്കെല്ലാംകറുപ്പായിരുന്നു ആലിംഗനങ്ങളിലേക്കിറങ്ങിയഇളംവെയിൽ പടവുകളിൽ,മദ്ധ്യാഹ്നത്തിൻ്റെ വേരുകൾഅറ്റുപോയിരുന്നു ഇരുട്ടിൻ്റെ മഞ്ഞ ഭിത്തിയിൽഞാത്തിയിട്ടഒരു വസന്തകാലം എൻ്റെതാവാം പുലർച്ചകളുടെചതുപ്പിൽഒരു മഴയുടെകത്തിക്കരിഞ്ഞ ജഡം പോലെഞാൻ!
