മുൾമരങ്ങൾ
രചന : ഗഫൂർകൊടിഞ്ഞി✍ കടലെടുത്തതിൽ മിച്ചംകയ്യേറിയ മൂന്നിലൊന്ന് മണ്ണ്,നിരപരാധരുടെ ചോരക്കറകളാൽനിങ്ങൾ വെട്ടിപ്പിടിച്ചതിരിട്ടസാമ്രാജ്യമോഹങ്ങളുടെ പുണ്ണ്.ഭൂമിയുടെ നിംന്നോന്നതങ്ങളിൽനിങ്ങൾ വരച്ചു ചേർത്തഅതിരടയാളങ്ങളിൽഞങ്ങൾ നിസ്സഹായരായിപ്പോകുന്നു.പൗരത്വത്തിൽ നിന്ന്പ്രജയിലേക്ക് ആട്ടിയകറ്റപ്പെടുന്നു.എന്റേതെന്നുംനിന്റേതെന്നുംആർത്തിയുടെ സമ്രാജ്യങ്ങൾ….അവിടെ ഭയത്തെ അതിജയിക്കാൻഅതിരുകളിൽ നട്ടുപിടിപ്പിച്ചമുൾമരങ്ങൾക്കപ്പുറംനിരോധിത മേഖലകളിൽമീശ വിറപ്പിക്കുന്ന പാറാവുകാർ….വീര്യത്വം വിളമ്പുന്ന കാവലാളുകൾദേശരാഷ്ട്രത്തിന്റെ പടപ്പാട്ടുകൾ,കുടിക്കാൻ തന്ന ജലത്തെക്കുറിച്ചുംശ്വസിക്കാൻ തന്ന വായുവിനെക്കുറിച്ചുംഊറ്റം…