കൈത പൂത്ത കാലം
രചന : എംപി ശ്രീകുമാർ ✍️ കൈതപ്പൂമണമൊഴുകുംകൈത്തോട്ടുവരമ്പത്ത്കൈതവമില്ലാതെകളിച്ചുനിന്നു.കതിർക്കുല ചായുന്നവയൽവരമ്പത്തൂടെകമനീയകാന്തിനുകർന്നു നീങ്ങികനകം വിളയുന്നമണ്ണിന്റെയാർദ്രതകാല്പാദം മുകർന്നുപുളകം കൊണ്ടുപുന്നെല്ലു കൊറിയ്ക്കുവാ-നെത്തിയ പൈങ്കിളിയീണത്തിലൊരു വയൽ-പ്പാട്ടു പാടിതെങ്ങോല ചാമരംവീശുന്ന വയലോര –ത്തെന്തു കുളിർമനടന്നുനീങ്ങാൻ !തെന്നിളനീർക്കുട –മേന്തുന്ന കേരങ്ങൾപുണ്യം പകർന്നുനിറഞ്ഞുനിന്നു .വയൽപൂക്കൾ ചിരിയ്ക്കുന്നഹരിതാഭ കണ്ടകണ്ടിട്ടുവാനത്തു വർണ്ണമുകിൽ നിറഞ്ഞുകൈതപ്പൂവൊരുങ്ങുന്നകൈതോലക്കൂട്ടത്തിൽകള്ളിക്കുയിലിന്റെകുരവ കേട്ടു.
