ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..
രചന : സൈരാ ബാനു✍️ ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..നോക്കിനിൽക്കുന്ന ചിലർഇരുതുരുത്തുകളിലേക്കുമായ്താഴെ ഒരുതോണിനിലാവുകാത്തു കിടപ്പുണ്ട്ആരാദ്യം….എന്ന ചോദ്യത്തിനുമുന്നിൽഉത്തരങ്ങൾ പുറം തിരിഞ്ഞുനിൽക്കുന്നു…ഇരുകരകളിലുമൊരുപാട്മഴപെയ്തുതോർന്നെങ്കിലും വിതുമ്പുന്നകാർമേഘങ്ങളുള്ളിലൊ-തുക്കി പറയാതെ..പറയാതെ പോയവർ..ആരവങ്ങളില്ലാതെ..ഘോഷയാത്രയില്ലാതെമൗനങ്ങളുടെ നീണ്ടപർവ്വതനിരകളിൽ..അപ്രത്യക്ഷരായവർ…ചിന്തകൾ കെട്ടിപുണരുമ്പോഴും പരസ്പരം കെട്ട്പിണയാത്തരണ്ടു നിഴലുകളായ്..ഇരുട്ടിന്റെ വൻകരകളെലക്ഷ്യമാക്കിനടന്നകന്നുപോയവർ..മൂകമായിരുന്നവരുടെഭാഷയിൽ…മനോഹരമായിപ്രണയിച്ചിരുന്നവർ..എന്നിട്ടും…വഞ്ചനയുടെമൂടുപടമണിഞ്ഞൊരാൾ തുറന്നുവെക്കാൻമറന്നുപോയരണ്ടുമനസ്സുകൾ..വീണ്ടുമൊരു ജന്മംതേടിപരാജിതരായ്….ശൂന്യതയിലേക്ക്നോക്കിയിരിക്കുമ്പോഴുംആരാദ്യം…എന്നചോദ്യംമുഖം നോക്കാതെ ബാക്കിനിൽക്കുന്നു..അസ്തമനത്തിന്റെതിരിതാഴ്ത്തി ജീവിതംനിശ്ചലമാകുമ്പോൾവിരിയാതെ…വീണുപോയ മോഹങ്ങൾതാളബോധമില്ലാതെഅവർക്ക് മുന്നിലൂടെകടന്നുപോകുന്നു…നിലാവണഞ്ഞുപോയനേരം…ദൂരമറിയാതെ…ദിശയറിയാതെ…തോണി മെല്ലെ..യാത്രയായ്..…
