🌈നാളെ നബിദിനം [5-9-2025]
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്മതൻ ലോക നേതാവിൻ മഹനീയ-തിരു ജന്മസുദിനാഘോഷമീ, നബിദിനംമാനവലോകത്തിന്നേകിയോരുപദേശ-സാരമായ് തിളങ്ങിനിൽക്കുന്നുദയ താരകം. അയൽ സ്നേഹ ബന്ധത്തിന്നാഴം പകർന്നേകി,ആത്മാർത്ഥമാഭയമേകുവാൻ സാദരംകരുണാർദ്ര ഹൃദയമോടെന്നും വസിച്ചു തൻസ്നേഹാർദ്ര മാതൃകയേകിയാ, ഹൃത്തടം. മാനവിക ബോധമാണുണരേണ്ടതെ,ന്നുദയചിന്താശകലങ്ങളോതിയ നന്മകം;വ്യർത്ഥമായില്ലിതര ജീവിതങ്ങൾക്കുമായ്-നൽകിയാ, കരുണതൻ നൽസഹായങ്ങളും. പുഞ്ചിരിപോലുമൊരു…